Advertisement

നെന്മാറ ഇരട്ടക്കൊല; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു

January 30, 2025
1 minute Read

പാലക്കാട് നെന്മാറ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെത്ത് പൊലീസ്. പിഡിപിപി ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധക്കാർ മതിൽ തകർക്കുകയും ഗേറ്റ് അടർത്തി മാറ്റുകയും ചെയ്തിരുന്നു. ഇവരെ ഉടൻ ചെയ്യാനാണ് പൊലീസ് നീക്കം.

ഇതിനിടെ നെന്മാറ ഇരട്ടക്കാലക്കേസിൽ പ്രതി ചെന്താമരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.പൊലീസും പ്രോസിക്യൂട്ടറും ചർച്ചചെയ്‍ത് അന്തിമ തീരുമാനമെടുക്കും. കസ്റ്റഡിയിൽ വാങ്ങും മുമ്പ് മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. കോടതിയിൽ ചെന്താമര തെറ്റ് ഏറ്റുപറഞ്ഞതും രേഖയാക്കും.

റിമാന്‍ഡിലായ പ്രതി ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈം സീന്‍ പോത്തുണ്ടിയില്‍ പുനരാവിഷ്‌കരിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക.

കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകും. അതിനാല്‍ രഹസ്യമായായിരിക്കും പൊലീസിന്റെ നീക്കങ്ങള്‍. പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പൊലീസിനെ പോലും അമ്പരപ്പിച്ച് സ്റ്റേഷന് മുന്നിലെ വികാരപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Story Highlights : Nenmara double murder, Case registered against protesters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top