Advertisement

കൊച്ചിയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നു; സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ചൂഷണം

January 30, 2025
Google News 1 minute Read

കൊച്ചിയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽപ്പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിന്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പന.

സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്നി വിൽക്കുവാൻ കൊച്ചി സ്വദേശിനി നിർബന്ധിതയായി. എറണാകുളം കടവന്ത്രയിൽ സ്ഥിരതാമസമാക്കിയ ലത എന്ന ഏജന്റ് മുൻകൈയെടുത്താണ് ഇവരുടെ സർജറി നടത്തിയത്.

ശസ്ത്രക്രിയ നടത്താൻ ഉദ്ദേശിക്കുന്ന ആശുപത്രിയോട് ചേർന്ന കാന്റീനുകളിലും ഹോട്ടലുകളിലുമാണ് കൂടിക്കാഴ്ച. എന്തെങ്കിലും കാരണത്താൽ ഒരാശുപത്രി ശസ്ത്രക്രിയ നിരസിച്ചാൽ മറ്റൊരിടത്തേക്ക് വേഗത്തിൽ അവയവ ദാതാവിനെ എത്തിക്കും. ദാരിദ്രവും ഇല്ലായ്മയും ചൂഷണം ചെയ്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയുമാണ് കിഡ്നി കച്ചവടത്തിനായി തിരഞ്ഞെടുക്കുന്നത്.
സാഹചര്യങ്ങളുടെ സമ്മർദം മൂലം കിഡ്നി വിൽക്കാൻ പോലും തയ്യാറാക്കുന്നവർക്ക് പറഞ്ഞുറപ്പിച്ച പണം പോലും ലഭിക്കുന്നില്ല.

അവയവദാനത്തിന് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി ഉണ്ട്. ഇതിനെ പരസ്യമായി വെല്ലുവിളിച്ചും അട്ടിമറിച്ചുമാണ് അവയവക്കച്ചവടം നഗരഹൃദയത്തിൽ നടക്കുന്നത്.

Story Highlights : Organ mafia in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here