ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് സുധാകരന്റെ മക്കള്‍; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് ആവശ്യം

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും സുധാകരന്റെ മക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. കേസ് നീട്ടിക്കൊണ്ടു പോകാതെ എത്രയും പെട്ടന്ന് തീരുമാനമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. കോടതിയെ മാത്രമേ തങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസമുള്ളുവെന്നും അഖിലയും അതുല്യയും പറഞ്ഞു.
അമ്മയുടെ കേസില്‍ അഞ്ച് വര്‍ഷമായിട്ടും വിധി വന്നിട്ടില്ല. അപ്പോഴേക്കും അച്ഛന്‍ പോയില്ല. ഈ കേസിന്റെ വിധി വരുമ്പോഴേക്കും വേറെ ആരെയെങ്കിലും അയാള്‍ കൊല്ലും. അതുകൊണ്ട് പെട്ടന്ന് തന്നെ നടപടികള്‍ സ്വീകരിക്കണം. അയാള്‍ പല കള്ളങ്ങളും പറയും. ബുദ്ധിപരമായിട്ടാണ് നീക്കം. അതൊന്നും ആരും വിശ്വസിക്കരുത്. തൂക്ക് കയര്‍ കൊടുക്കണം – സുധാകരന്റെ മക്കള്‍ വ്യക്തമാക്കി.
അതേസമയം, നെന്മാറ പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെത്തു. പിഡിപിപി ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധക്കാര്‍ മതില്‍ തകര്‍ക്കുകയും ഗേറ്റ് അടര്‍ത്തി മാറ്റുകയും ചെയ്തിരുന്നു. ഒരു പോലീസുകാരന് പരുക്കേല്‍കുകയും ചെയ്തു. ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈം സീന്‍ പോത്തുണ്ടിയില്‍ പുനരാവിഷ്‌കരിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക. കേസില്‍ ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങും മുന്‍പ് മൊഴി രേഖപ്പെടുത്താന്‍ തീരുമാനം. കോടതിയില്‍ ചെന്താമര തെറ്റ് ഏറ്റുപറഞ്ഞതും രേഖയാക്കും.
Story Highlights : Sudhakaran’s daughters repeatedly demanded the death penalty for Chentamara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here