Advertisement

നെന്മാറ ഇരട്ട കൊലപാതകം; കുറ്റപത്രം ഇന്ന് സമർപ്പിക്കും

March 25, 2025
Google News 2 minutes Read
nenmara

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഉച്ചയ്ക്ക് മൂന്നരയോടെയായിരിക്കും 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. പാലക്കാട് എസ് പി കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി.

Read Also: തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണം : ദുരൂഹത ആരോപിച്ച് കുടുംബം; ഐബിക്കും പൊലീസിനും പരാതി നല്‍കി

മുപ്പതിലധികം രേഖകളും, ഫോറൻസിക് പരിശോധന ഫലങ്ങളുൾപ്പെടെ ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ഉണ്ട്. ബോയൻ നഗർ സ്വദേശിയായ ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 130 ലധികം സാക്ഷികളുണ്ട്.

ജനുവരി 27നാണ് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്‍റെ ഭാര്യ സജിതയെ 2019 ൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

Story Highlights : Nenmara double murder; charge sheet to be submitted today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here