കുടുംബവഴക്ക്; ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു

കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവാണ് മൂവരെയും വെട്ടിപരുക്കേൽപ്പിച്ചത്. ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രമണിയുടെ ഭർത്താവ് അപ്പുകുട്ടനെ (74) പൊലീസ് അറസ്റ്റ് ചെയ്തു. രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലക്ക് ചികിത്സയ്ക്കായി മാറ്റി.
Read Also: മലപ്പുറത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ
അപ്പുക്കുട്ടനും രമണിയും തമ്മിലുള്ള തർക്കത്തിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു തൊട്ടടുത്ത് താമസിക്കുന്ന സുഹാസിനിയും സൂരജും, അപ്പോഴാണ് അപ്പുക്കുട്ടൻ ഇവരെ ആക്രമിച്ചത്.സഹോദരിയുടെ ആക്രമിക്കുന്നത് കണ്ടാണ് രമണിയുടെ അനിയത്തി സുഹാസിനി എത്തിയത്. സുഹാസിനിയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ മകൻ സൂരജിനെയും ഇയാൾ വെട്ടുകയായിരുന്നു.
Story Highlights : Three people were stabbed in Shaktikulangara kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here