‘ഹരികുമാറിന് സഹോദരിയോട് വഴിവിട്ട താല്പര്യം, തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും വാട്സാപ്പ് കോളുകള്‍’; മുഴുവൻ വാട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുക്കും

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് നെയ്യാറ്റിൻകര റൂറൽ എസ്.പി കെ.എസ് സുദർശനൻ. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.
ഇപ്പോൾ ലഭിച്ചിരിക്കുന്ന മൊഴികൾ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാൽ മാത്രമേ പറയാനാകുകയുള്ളൂവെന്നും എസ്.പി വ്യക്തമാക്കി. മൊബൈൽ ഫോണും സാങ്കേതിക പരിശോധനയ്ക്ക് അയക്കും. വാട്സ് ആപ്പ് ചാറ്റ് മുഴുവൻ വീണ്ടെടുക്കാൻ കഴിയും. ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വീണ്ടെടുക്കാൻ സാധിക്കും.
കേസിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷണവിധേയമാകും. പ്രതി പറയുന്ന കാരണം അതുപോലെ പറയാന്‍ കഴിയില്ല. കുറ്റം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അമ്മയുടെ സഹോദരൻ ഹരികുമാറിനെ അറസ്റ്റ് ചെയ്തതെന്നും എസ്.പി. കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഗുരുവായ ജോത്സ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോത്സ്യൻ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതിക്ക് സഹോദരിയോടുള്ള വഴിവിട്ട താല്പര്യങ്ങൾ നടക്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് മൊഴി . അറസ്റ്റിലായ ഹരികുമാർ സഹോദരിയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഹരികുമാർ പൊലീസിനുമൊഴി നൽകി.
പല പ്രശ്നങ്ങളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിൻറെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോട് ഇയാൾ വഴിവിട്ട താല്പര്യങ്ങൾ കാണിച്ചു തുടങ്ങി. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമാണെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ കുറ്റ സമ്മതം.ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചതിനെത്തുടർന്നുള്ള ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പ്രതിയുടെ കുറ്റസമ്മതം.
Story Highlights : balaramapuram child murder sreethu phone forensically examined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here