മലയാളികൾക്ക് കഴിക്കാനിഷ്ടം ഇറച്ചി, ഇത്തവണയും രാജ്യത്ത് ഒന്നാമത്; ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉപഭോഗത്തിൽ രാജ്യത്തിന് മാതൃക

രാജ്യത്ത് ഏറ്റവുമധികം മാംസാഹാരം കഴിക്കുന്നവരുള്ള സംസ്ഥാനം തുടർച്ചയായ രണ്ടാം വട്ടവും കേരളത്തിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ സര്‍വേ റിപ്പോര്‍ട്ട് 2023-24ലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ 23.33 ശതമാനം തുകയാണ് മാംസം, മുട്ട, മത്സ്യം എന്നിവക്കായി ചെലവിടുന്നുവെന്ന് കണക്ക് പറയുന്നു. നഗരങ്ങളില്‍ ഇത് 21.3 ശതമാനമാണ്. നഗരമേഖലയില്‍ പഴങ്ങള്‍ വാങ്ങാന്‍ പണം ചെലവിടുന്നതിലും മുന്നില്‍ കേരളമാണ് 12.41%.
ഗ്രാമങ്ങളും നഗരങ്ങളും തമ്മിലെ പ്രതിമാസ ശരാശരി ആളോഹരി ഗാര്‍ഹിക ഉപഭോഗ വ്യത്യാസം ഏറ്റവും കുറവുള്ളതും കേരളത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്ത് നഗരങ്ങളിലെ ആളോഹരി ഉപഭോഗം പ്രതിമാസം ശരാശരി 7,783 രൂപയാണ്. ഗ്രാമങ്ങളിൽ പ്രതിമാസ ആളോഹരി ഉപഭോഗം 6611 രൂപയാണ്. 18 ശതമാനമാണ് വ്യത്യാസം. 2022-23 കാലത്തെ അപേക്ഷിച്ച് ഒരു ശതമാനം താഴേക്ക് പോയി. ബീഹാര്‍ (38%), ആന്ധ്രാപ്രദേശ് (35%), പഞ്ചാബ് (27%) തുടങ്ങിയ നഗരങ്ങളിൽ ഈ വ്യത്യാസം വളരെ കൂടുതലാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലെ പ്രതിമാസ ശരാശരി ആളോഹരി ഗാര്‍ഹിക ഉപഭോഗത്തിൽ ദേശീയ ശരാശരി 70 ശതമാനമാണ്. ഈ വ്യത്യാസം ഏറ്റവും ജാർഖണ്ഡിലാണ്, 83 ശതമാനം. ഛത്തീസ്‌ഗഡി 80ഉം അസമിൽ 79 ഉം മഹാരാഷ്ട്രയിൽ 78 ഉം ശതമാനമാണ് വ്യത്യാസം.
നഗരപ്രദേശങ്ങളില്‍ ആളോഹരി ഉപഭോഗം ഏറ്റവം കൂടുതൽ തെലങ്കാനയിലാണ്, 8,978 രൂപ. ഹരിയാന 8,427 രൂപയും തമിഴ്‌നാട് 8,175 രൂപയുമാണ് ആളോഹരി ഉപഭോഗം. ഗ്രാമങ്ങളിൽ ഏറ്റവും ഉയർന്ന ഉപഭോഗം കേരളത്തിലാണ്. കേരളത്തിലെ ഗ്രാമങ്ങളിൽ പ്രതിമാസ ആളോഹരി ഗാര്‍ഹിക ഉപഭോഗം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,924 രൂപയായിരുന്ന പ്രതിമാസ ഉപഭോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6,611 രൂപയായി ഉയർന്നു. വീട്ടുചെലവിന്റെ 47 ശതമാനവും മലയാളി ചെലവിടുന്നത് ഭക്ഷണത്തിന് വേണ്ടിയാണ്. 8.44 ശതമാനം പാല്‍, പാലുൽപ്പന്നങ്ങള്‍ക്കും പച്ചക്കറിക്ക് വേണ്ടി 6.03 ശതമാനവും മാംസാഹാരത്തിനായി 5 ശതമാനവും ചെലവിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights : Household Consumption Expenditure Survey 2023-24 says Rural-urban gap shrinks and household expenditure increases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here