വേദിയിൽ ‘ജയ് ശ്രീകൃഷ്ണ’ പറഞ്ഞ് ട്രംപിന്റെ എഫ്‌ബിഐ മേധാവി കാഷ് പട്ടേൽ; പിന്നാലെ കൈയ്യടി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എഫ്‌ബിഐ മേധാവി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കാഷ് പട്ടേൽ തന്റെ സ്ഥിരീകരണ വാദം കേൾക്കൽ നടപടിയിൽ ഏവരുടെയും മനം കവർന്നു. മാതാപിതാക്കളുടെ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് കാഷ് പട്ടേൽ ഹിയറിങ് തുടങ്ങിയത്. ‘ജയ് ശ്രീകൃഷ്ണ’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പട്ടേൽ സംസാരിച്ചു തുടങ്ങിയത്. വേദിയിലിരിക്കുന്ന അമ്മയെയും അച്ഛനെയും സഹോദരിയെയും പരിചയപ്പെടുത്തിയത്. സംസ്കാരത്തിന് ഊന്നൽ നൽകികൊണ്ടുള്ള പട്ടേലിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രശംസ നേടി.
“ഇന്ന് ഇവിടെ ഇരിക്കുന്ന എന്റെ അച്ഛൻ പ്രമോദിനെയും അമ്മ അഞ്ജനയെയും സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യയിൽ നിന്നാണ് ഇവിടെ വന്നത്. എന്റെ സഹോദരി നിഷയും ഇവിടെയുണ്ട്. എന്നോടൊപ്പം ആയിരിക്കാൻ വേണ്ടി മാത്രമാണ് അവർ സമുദ്രങ്ങൾ കടന്ന് സഞ്ചരിച്ചത്. നിങ്ങൾ ഇവിടെയുണ്ടെന്നതിന്റെ അർത്ഥം ലോകം എന്നാണ്. ജയ് ശ്രീകൃഷ്ണ,” പട്ടേൽ പറഞ്ഞു.
Read Also: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത; ചരിത്രനേട്ടവുമായി സുനിത വില്യംസ്
തന്റെ മാതാപിതാക്കളുടെ സ്വപ്നങ്ങൾ മാത്രമല്ല, നീതി, നീതി, നിയമവാഴ്ച എന്നിവയ്ക്കായി നിലകൊള്ളുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രതീക്ഷകളും താൻ വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
This is ❤️ – surely this is for the first time that anyone inside that Congressional hearing chamber touched anyone’s feet to pay his/her respects… notice how @Kash_Patel touched feet of his parents as soon as he entered for his confirmation hearing!
— Alok Bhatt (@alok_bhatt) January 30, 2025
Sanskaar! pic.twitter.com/tIDqS3WVB0
എഫ്ബിഐ ഡയറക്ടറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കനാണ് കാഷ് പട്ടേൽ.ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് അമേരിക്കന്‍ പൗരനായ കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സിലെ മുന്‍ തലവനും ട്രംപിന്റെ ഉറ്റ അനുയായിയുമാണ് കാഷ് പട്ടേല്‍. റിച്ച്മണ്ട് സര്‍വകലാശാലയില്‍ നിന്ന് 2002-ല്‍ ബിരുദം നേടിയ പട്ടേല്‍ 2005-ല്‍ പേസ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. ലോ സ്‌കൂളിന് ശേഷം, ദേശീയ സുരക്ഷാ ഡിവിഷനില്‍ ലൈന്‍ പ്രോസിക്യൂട്ടറായി. 2017ലാണ് അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. അക്കാലയളവില്‍ പട്ടേല്‍ ട്രംപ് ഉപദേശകനെ ചാരപ്പണി ചെയ്യാന്‍ എഫ്ബിഐയും നീതിന്യായ വകുപ്പും നിരീക്ഷണ അധികാരം ദുരുപയോഗം ചെയ്തെന്ന് ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചു. പട്ടേല്‍ പറഞ്ഞത് വെറുമൊരു ഗൂഢാലോചനാ സിദ്ധാന്തമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഈ സംഭവം ട്രംപിനെ പട്ടേലിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള 2020ലെ യുഎസ് ക്യാപിറ്റോള്‍ അക്രമം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും എഫ്ബിഐ ആണെന്ന മറ്റൊരു ഗൂഢാലോചനാ സിദ്ധാന്തവും പട്ടേല്‍ മുന്നോട്ടുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
Story Highlights : Trump’s FBI chief Kash Patel said ‘Jai Srikrishna’ on stage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here