Advertisement

കേന്ദ്രബജറ്റ് 2025: വലിയ പ്രതീക്ഷയിൽ വാഹന വ്യവസായ മേഖല

January 31, 2025
2 minutes Read

കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വാഹന വ്യവസായ മേഖല വലിയ പ്രതീക്ഷയിലാണ്. ആഭ്യന്തര ഉത്പാദനവും വിതരണവും കയറ്റുമതിയും ശക്തിപ്പെടുത്തുന്ന പദ്ധതികൾ ആണ് പ്രതീക്ഷിക്കുന്നത്. ഹരിത വാഹന നയത്തിന് വേഗമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളും ഉറപ്പാണ്.

ലോക രാഷ്ട്രങ്ങൾക്കിടയിലെ മൂന്നാം ശക്തി ആണെങ്കിലും രാജ്യത്തെ വാഹന വ്യവസായ വളർച്ച മന്ദഗതിയിലാണെന്നാണ് സൂചന. അതിനാൽ തന്നെ മേഖലയ്ക്ക് താങ്ങാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. നൂതനസാങ്കേതിക വിദ്യക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ബജറ്റിൽ ഉണ്ടാകും. ഏറ്റവും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുക ഇലക്ട്രിക് വാഹന മേഖലയിൽ ആകും.

Read Also: കേന്ദ്ര ബജറ്റ്; പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ റബർ കർഷകർ

ഇലക്ട്രിക് വാഹന നിർമാണത്തിൽ ലോക മാർക്കറ്റ് പിടിച്ചടക്കി ചൈനയോട് മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. മേഖലയിലെ ആഭ്യന്തര ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിലെ തടസങ്ങൾ പരിഹരിക്കാനുതകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ എങ്കിൽ ബാറ്ററി ഇറക്കുമതി കുറയും. ഒപ്പം വിലയും. ഉത്പാദനം കൂട്ടുന്നവർക്ക് പിഎൽഐ പദ്ധതി വഴി നൽകുന്ന പിന്തുണ വർധിപ്പിക്കാനും ഇടയുണ്ട്.

Story Highlights : Union Budget 2025-26 expectations for a sustainable and competitive auto industry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top