Advertisement

കേന്ദ്ര ബജറ്റ്; പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ റബർ കർഷകർ

January 31, 2025
Google News 1 minute Read

മുൻവർഷങ്ങളിൽ കാര്യമായ പരിഗണന ലഭിച്ചില്ലെങ്കിലും വീണ്ടും കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കേരളത്തിലെ റബർ കർഷകർ. വില സ്ഥിരതയും സബ്സിസിഡിയും ആവശ്യപ്പെടുന്ന കർഷകർ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്നുണ്ട്.

റബറിന്റെ പ്രധാന ഉല്പാദന മേഖലയായ കേരളത്തിലെ കർഷകർ കഴിഞ്ഞ കുറേ നാളുകളായി വറുതീയിലൂടെയാണ് കടന്ന് പോകുന്നത്. വില സ്ഥിരതയില്ലാത്തതും വർധിച്ച് വരുന്ന ഉല്പാദന ചിലവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. എന്നാൽ കഴിഞ്ഞ കേന്ദ്ര ബജറ്റിലടക്കം യാതൊരു പരിഗണനയും ഇവർക്ക് ലഭിച്ചില്ല. സബ്സിഡികൾ പോലും കുറഞ്ഞതോടെ പലരും കൃഷി ഉപേക്ഷിച്ചു. ഇത്തവണയെങ്കിലും
കേന്ദ്ര സർക്കാർ കണ്ണു തുറക്കുമോ എന്നാണ് ഇവർ ചോദിക്കുന്നത്.

കഴിഞ്ഞ ബജറ്റിൽ റബർ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തുക വകയിരുത്തിയത്. ഇത് കർഷകരിലേക്ക് എത്തിയില്ലെന്നാണ് ഇവർ പറയുന്നത്. ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളടക്കം സ്വീകരിച്ച് റബർ മേഖലയെ താങ്ങി നിർത്താനുളള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്.

റബർ ആക്ട് അടക്കമുള്ള വിഷയങ്ങളിലും കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നും കർഷകർ ഉറ്റുനോക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് എത്തി നിൽക്കുന്നതും കർഷകർക്ക് പ്രതീക്ഷ നല്കുന്നുണ്ട്.

Story Highlights : Union Budget 2025, Rubber farmers in Kerala raise hopes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here