ഇത്തവണ പേപ്പർ രഹിത ബജറ്റ്; നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക മധുബനി സാരി ധരിച്ച്

കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക മധുബനി സാരി ധരിച്ച്. മധുബനി കലയ്ക്കും പത്മപുരസ്കാരജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണത്. ദുലാരി ദേവി സമ്മാനിച്ച സാരി ധരിച്ചാകും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. 2021 ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിക്കുക.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ മനോഹരമായ പ്രതിനിധാനമാണ് വർണ്ണാഭമായ മധുബനി രൂപത്തിലുള്ള ബോർഡറോടുകൂടിയ നിർമല സീതാരാമൻ്റെ സാരി. ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല, സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകൾ, പുഷ്പ രൂപങ്ങൾ, പ്രകൃതിയുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങൾ എന്നിവയാൽ സവിശേഷതയുണ്ട്.
Read Also: ഇന്ധന വില കുറയുമോ? ബജറ്റിൽ നികുതി കുറയ്ക്കാൻ ധനമന്ത്രി തയ്യാറാകുമോ? GSTയിൽ ഉൾപ്പെടുത്തുമോ?
മധുബനി രൂപത്തിലുള്ള സാരി ധരിക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുകയും ഈ പരമ്പരാഗത കലാരൂപത്തെ സജീവമായി നിലനിർത്തുന്ന കരകൗശല വിദഗ്ധരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതേസമയം ധന മന്ത്രി ഇത്തവണ അവതരിപ്പിക്കുക പേപ്പർ രഹിത ബജറ്റ് ആണ്. ടാബിൽ നോക്കിയാകും ബജറ്റ് അവതരിപ്പിക്കുക. അംഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള ബജറ്റ് പകർപ്പുകൾ പാർലമെന്റിൽ എത്തിച്ചു.
Story Highlights : Union Budget 2025: FM Nirmala Sitharaman Presents Budget Wearing Madhubani Saree
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here