Advertisement

ദിലീപിന്റെ 150 ആം ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ടീസർ പുറത്ത്

February 2, 2025
Google News 2 minutes Read

ഏറെ പ്രതീക്ഷകളുമായി വീണ്ടുമൊരു ദിലീപ് എന്റർടൈനർ തിയറ്ററുകളിലേക്കെത്തുന്നു. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലിയുടെ ടീസർ റിലീസ് ചെയ്തു. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സനൽ ദേവാണ്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ഉർവശി, സിദ്ധിഖ്, ജോണി ആന്റണി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, പാർവതി ശങ്കരാടി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ‘സോൾ ഓഫ് പ്രിൻസ്’ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ടീസർ സൂചിപ്പിക്കുന്നത്.

ഏപ്രിൽ മാസം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ “ഭാര്യയും മക്കളും ഉള്ളവർക്ക് ഞാനൊരു കോമഡി പീസ് ആയിരിക്കും, പക്ഷെ എനിക്കെന്റെ ലൈഫ് കോമഡി അല്ല സാറേ’ എന്ന ദിലീപിന്റെ കഥാപാത്രത്തിന്റെ ഡയലോഗോട് കൂടിയാണ് അവസാനിക്കുന്നത്.

അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്നത് ദിലീപിന്റെ മാസ് എന്റർടൈനർ ‘ഭഭബ’യിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. നവാഗത സംവിധായകനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് അഭിനേതാക്കൾ കൂടിയായ നൂറിൻ ഷെരീഫും, ഫഹീം സഫറും ചേർന്നാണ്.

Story Highlights :dileep’s 150 th film prince and family’s teaser is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here