Advertisement

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; അഭിഷേക് കരുത്തിൽ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോർ

February 2, 2025
Google News 1 minute Read
sports

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എടുത്തു. അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അന്താരാഷ്ട്ര ട്വന്റി20 ലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറാണ് അഭിഷേക് നേടിയത്
30 റൺസ് എടുത്ത ശിവം ദുബൈയും തിളങ്ങി.

അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് നേടിയിരുന്നു. സഞ്ജു സാംസണ്‍ (16), സൂര്യകുമാര്‍ യദാവ് (2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ആര്‍ച്ചറുടെ ആ ഓവറില്‍ സഞ്ജു രണ്ട് സിക്‌സും മൂന്ന് ഫോറും നേടി.

എന്നാല്‍ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു, വുഡിനെതിരെ പുള്‍ ഷോട്ടിന് ശ്രമിച്ച സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് നല്‍കി മടങ്ങി. 30 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ അടുത്ത ടോപ് സ്‌കോറര്‍. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബ്രൈഡണ്‍ കാര്‍സെ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി.

Story Highlights : Ind vs eng 5th t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here