‘വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു’;പി പി ദിവ്യയ്‌ക്കെതിരായ പരാമര്‍ശത്തെക്കുറിച്ച് എം വി ജയരാജന്‍

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വാക്കുകളാണെന്ന പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി എം വി ജയരാജന്‍. പി പി ദിവ്യയുടെ കാര്യത്തിലെ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും തന്റെ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും എം വി ജയരാജന്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്. കേസ് പോലീസ് അന്വേഷിക്കുകയാണ്. വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്. ഒരു വാചകം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇന്നുണ്ടായതെന്നും എം വി ജയരാജന്‍ പറഞ്ഞു. ഇന്നുനടന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു ജയരാജന്‍ പി പി ദിവ്യയുടെ വിവാഹ പ്രസംഗം പരാമര്‍ശിച്ചത്. (M V jayarajan corrects remarks about P P divya)
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമര്‍ശങ്ങളെ സിപിഐഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ദിവ്യയെ അനുകൂലിച്ചും വിമര്‍ശിച്ചും പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ നിലപാടെടുത്തു.വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. ദിവ്യയുടേത് അപക്വമായ പെരുമാറ്റമെന്നും വിമര്‍ശനം. ദിവ്യ സ്വയം അധികാര കേന്ദ്രമായി മാറാന്‍ ശ്രമിച്ചുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.ദിവ്യയ്‌ക്കെതിരായ നടപടി, മാധ്യമ വിചാരണക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്ന് പാര്‍ട്ടിക്കെതിരെയും വിമര്‍ശനം.
എഡിഎം നവീന്‍ ബാബുവിന്റെമരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണെന്നത് സത്യമെന്നാണ് സമ്മേളനത്തില്‍ എം വി ജയരാജന്‍ പറഞ്ഞത്. സ്വര്‍ണ്ണക്കടത്ത് ആരോപണത്തിലെ പി ജയരാജന്റെ സമൂഹമാധ്യമപോര് ആരോപണവിധേയരെപിന്തുണയ്ക്കുന്നുവെന്ന തോന്നലുണ്ടാക്കിയെന്നും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
Story Highlights : M V jayarajan corrects remarks about P P divya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here