Advertisement

ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’

February 3, 2025
3 minutes Read

സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രം സീതാ രാമത്തിനും ബ്രഹ്‌മാണ്ഡ ചിത്രം കൽക്കിയിലെ അതിഥി വേഷത്തിനും ശേഷം ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’യുടെ പൂജ നടന്നു. സാത്വിക വീരവല്ലി ദുൽഖർ സൽമാന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പവൻ സദിനേനിയാണ്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവും അല്ലു അർജുന്റെ പിതാവും ആയ അല്ലു അരവിന്ദിനൊപ്പം ദുൽഖർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇന്ന് ഗുജറാത്തിൽ അഹമ്മദാബാദിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്നേക്ക് ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ റിലീസ് ചെയ്ത് 13 വർഷം പൂർത്തിയായതിന്റെ ഭാഗമായി ഇന്നലെ ആകാസം ലോ ഒക്ക താരയുടെ പൂജാ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2012 ഫെബ്രുവരി 3 നായിരുന്നു നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ താരം അരങ്ങേറിയത്.

ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രം കാന്തയുടെ പുതിയ അപ്പ്ഡേറ്റ് ഇന്ന് ഇന്ന് വൈകുന്നേരം 5:04 ന് വരും എന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നു. സൂപ്പർഹിറ്റ് ആക്ഷൻ ത്രില്ലർ RDX ന്റെ സംവിധായകൻ നഹാസ് ഹിദായത്തിന്റെ മാസ് ആക്ഷൻ എന്റർടൈനർ ആണ് ദുൽഖർ അടുത്തതായി അഭിനയിക്കാൻ പോകുന്ന മലയാള ചിത്രം. ചിത്രത്തിൽ വില്ലനായി SJ സൂര്യയെ കാസറ്റ് ചെയ്തുവെങ്കിലും ഇപ്പൊ SJ സൂര്യയ്ക്ക് പകരം വില്ലൻ വേഷം ചെയ്യുന്നത് തമിഴ് സംവിധായകനും നടനുമായ മിഷ്ക്കിൻ ആണ് എന്നാണ് റിപ്പോർട്ടുകൾ.

Story Highlights :Dulquer Salman is set to captivate Telugu audiences once again with his upcoming film, Aakasamlo Oka Tara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top