Advertisement

വിദേശ പഠനം സുഗമമാക്കാന്‍ എഡ്റൂട്‌സ് എബ്രോഡ് എഡ്യു എക്‌സ്‌പോ 2025

February 3, 2025
Google News 3 minutes Read
Eduroots Abroad Edu Expo 2025

കേവലം ഒരു ട്രെന്‍ഡിനുമപ്പുറം ഇന്ന് വിദേശ വിദ്യാഭ്യാസത്തെ വ്യത്യസ്തമാക്കുന്നത് നാട്ടിലെ സ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി പഠന മേഖലകളും കോഴ്‌സുകളും മാറുന്ന കാലത്തിനും സാങ്കേതികവിദ്യയുടെയും ചുവടുപിടിച്ചു നിരന്തരം പരിണമിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ്. അതുപോലെ തന്നെ മെച്ചപ്പെട്ട ജീവിത നിലവാരവും ജോലിയും ഒക്കെ മുന്നില്‍ കണ്ടാണ് പലരും ഇന്ന് വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളിലെ സ്‌കില്‍ ഗ്യാപ് പഠന വിഷയമാക്കി പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോര്‍റ്റുകള്‍ അനുസരിച്ചു പാശ്ചാത്യ നാടുകളില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു 30 ശതമാനം വരെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന്റെ വര്‍ദ്ധനവ് ഉണ്ടാവാം എന്നാണ് പറയുന്നത്. പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ഈ പ്രതീക്ഷയോടെ ഓരോ വര്‍ഷവും കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചേക്കേറുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരവും ജോലിയും സ്വപ്നം കണ്ടു പോവുന്നര്‍ കൂടാതെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടെ പോവുന്നരും ഇതില്‍ പെടുന്നു.

വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2012-ല്‍ 40 ലക്ഷമായിരുന്നു, 2025-ല്‍ അത് 75 ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ വായ്പ്പയുടെയും സ്‌കോളര്‍ഷിപ്പുകളുടെയും ലഭ്യത ഇന്നു വിദേശ വിദ്യാഭ്യാസം അനായാസമാക്കിയിരിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി പഠന മേഖലകളില്‍ ലഭിക്കുന്ന വൈവിധ്യവും ആഴവും വിദേശ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചു യോജിച്ച കോഴ്‌സുകള്‍ ഇന്ന് തിരഞ്ഞെടുക്കാം.

Read Also: ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’

സ്വപ്നങ്ങള്‍ പലത്, പാതകള്‍ പലത്

പ്രാക്ടിക്കല്‍ നൈപുണ്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന അധ്യാപന ശൈലിയും മികച്ച അടിസ്ഥാനസൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു മുതല്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല. അതോടൊപ്പം തന്നെ ഫീല്‍ഡിലെ ഏറ്റവും മികച്ച പ്രൊഫെഷനുകളുമായും, അധ്യാപകരുമായും പല രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുമായും നെറ്റ്വര്‍ക്കിങ്ങ് ചെയ്യാനുള്ള അവസരവും കൈവരുന്നു. ഇതുവഴി ആഗോള തലത്തില്‍ തന്നെ ജോലി സാധ്യതകളും വര്‍ധിക്കുന്നു. പഠന ശേഷം രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ സ്റ്റേബാക്ക് ഓപ്ഷന്‍ ഇന്ന് ഒട്ടുമിക്ക വിദേശ രാജ്യങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്. ഈ കാലയളവില്‍ വിദ്യാര്‍ത്ഥിക്ക് ജോലി കണ്ടെത്തിയാല്‍ പിന്നീട് ഇത് പി.ആര്‍. എന്ന വലിയ സ്വപ്നങ്ങളിലേക്കും വഴിതുറക്കുന്നു.

ഓരോ സ്റ്റഡി എബ്രോഡ് മോഹത്തിന് പിന്നിലും ഇങ്ങനെ പല വ്യത്യസ്ത കാരണങ്ങള്‍ ഉണ്ടാവാം. ഇതില്‍ എന്തു തന്നെയാണെങ്കിലും ഉറച്ചു ഒരു തീരുമാനം എടുക്കുക എന്നത് പലര്‍ക്കും ഇന്ന് ബുദ്ധിമുട്ടാണ്. കാരണം അത്രെയും ഓപ്ഷനുകള്‍ ഇന്നുണ്ട്. ഏതു രാജ്യത്ത് പഠിക്കണം, ഏതു യൂണിവേഴ്‌സി തിരഞ്ഞെടുക്കണം, ഭാവിയില്‍ നല്ല സ്‌കോപ്പുള്ള കോഴ്സ് ഏതാണ്? പി.ആര്‍. സാധ്യത കൂടുതല്‍ ഉള്ള രാജ്യങ്ങള്‍? സ്‌കോളര്‍ഷിപ്പിനുള്ള എലിജിബിലിറ്റി, ബാങ്ക് ലോണ്‍ കിട്ടാന്‍നുള്ള വ്യവസ്ഥകള്‍. ഇങ്ങനെ ഒരുപാടു സംശയങ്ങളും ചോദ്യങ്ങളും ഇന്ന് പലരുടെയും മനസ്സില്‍ കാണും.

സ്‌കോളര്‍ഷിപ്പുകളിലൂടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാം

അതുപോലെ തന്നെ, സ്‌കോളര്‍ഷിപ്പുകളുടെ പങ്കും എടുത്തു പറയേണ്ടതാണ്. വിവിധ സര്‍വ്വകലാശാലകളും വിദേശ ഗവണ്‍മെന്റുകളും ബ്രിട്ടീഷ് കൗണ്‍സില്‍, ക്യാംപസ് ഫ്രാന്‍സ് പോലുള്ള പബ്ലിക് ഏജന്‍സികളും വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്ന തരത്തില്‍ പലവിധ സ്‌കോളര്‍ഷിപ്പുകള്‍ ഇന്നു നല്‍കുന്നുണ്ട്. ഇവ നൈപുണ്യ വികസനവും തൊഴില്‍ പുരോഗതിയും മാത്രമല്ല, സാംസ്‌കാരിക കൈമാറ്റവും ആഗോള പൗരത്വവും പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തലത്തിലുള്ള ഒരു വിദ്യാഭ്യാസ അനുഭവം പ്രതിനിദാനം ചെയ്യുകയും ചെയ്യുന്നു.

ട്യൂഷന്‍ ഫീസും ജീവിതച്ചെലവും എങ്ങനെ കവര്‍ ചെയ്യും എന്നു വിദേശത്തു പഠിക്കാന്‍ പോവുന്ന ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ്. സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ഉണ്ടോ എന്നും ആവശ്യമെങ്കില്‍ വിദ്യാഭ്യാസ വായ്പയുടെ സാധ്യതകളും ആരായുകയും ചെയ്യാം. ഇങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവിത സാഹചര്യങ്ങളും താല്പര്യങ്ങളും മുന്‍ഗണനകളുമൊക്കെ മനസ്സിലാക്കി വിദേശ പഠനം സുഗമമാകുന്ന കണ്‍സള്‍ട്ടന്‍സികളുടെ സേവനവും ഈ ഘട്ടത്തില്‍ എടുത്തു പറയേണ്ടതാണ്.

2025-ലേത് എഡ്റൂട്‌സ് എബ്രോഡ് എഡ്യു എക്‌സ്‌പോയുടെ എട്ടാം എഡിഷന്‍

വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ശരിയായ രീതിയില്‍ ഗൈഡ് ചെയ്യുക എന്ന ലക്ഷ്യവുമായാണ് 17 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള എഡ്റൂട്‌സ് ഇന്‍ടെര്‍നാഷ്ണല്‍ ഈ ഫെബ്രുവരി 6-നു പെരിന്തല്‍മണ്ണയിലെ ഷിഫ കണ്‍വെന്‍ഷന്‍ സെന്റ്ററിലും 8-നു കോഴിക്കോട് ദ ഗേറ്റ്-വേ ഹോട്ടലിലും 15-നു കൊച്ചി മാരിയറ്റ് ഹോട്ടലിലും വെച്ച് എബ്രോഡ് എഡ്യു എക്‌സ്‌പോസ് നടത്തുന്നത്. 10-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 100-ല്‍ അധികം ഫോറിന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നേരിട്ട് കാണാനും, അഡ്മിഷന്‍, വീസ, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയുവാനും ഇതൊരു സുവര്‍ണ്ണാവസരമാണ്.

അനുഭവസമ്പത്തും ക്രെടിബിലിറ്റിയുമുള്ള സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്‍സികളുടെ സേവനം നിങ്ങളുടെ വിദേശ പഠന യാത്ര എളുപ്പമാകും എന്നതില്‍ സംശയമില്ല. കഴിഞ്ഞ 17 വര്‍ഷമായി വിദേശ വിദ്യാഭ്യാസ രംഗത്തുള്ള ഒരു സ്ഥാപനമാണ് എഡ്റൂട്‌സ് ഇന്റര്‍നാഷണല്‍. ഈ കാലയളവില്‍ 18,000-ഓളം വിദ്യാര്‍ത്ഥികളെ വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്ലെയ്സ് ചെയ്ത പാരമ്പര്യമുള്ള എഡ്റൂട്‌സ് ഇന്റ്റര്‍നാഷനലിനു ഇന്നു ലോകമെമ്പാടുമുള്ള 450-ഓളം യൂണിവേഴ്‌സിറ്റികളും കോളേജുകളുമായി പാര്‍ട്ണര്‍ഷിപ്പുണ്ട്.

ഇയര്‍ ഗ്യാപ്പും ഭാഷയും ഒരു പ്രശ്നമേയല്ല

ജീവിതത്തിലെ പല കാരണങ്ങള്‍ കൊണ്ട് പഠനം ഇടയ്ക്കു വച്ച് ബ്രേക്ക് ആയി പോയവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ പ്രാരാബ്ധങ്ങള്‍ ഒക്കെ ഒതുങ്ങി കഴിഞ്ഞു വീണ്ടും തിരിച്ചു അക്കാദമിക ലോകത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പല ആശങ്കകളും അവരെ അലട്ടാം. എവിടെ നിന്ന് വീണ്ടും തുടങ്ങണം? എന്ത് പഠിക്കണം, എവിടെ പഠിക്കണം? ഇങ്ങനെയുള്ള ചിന്തകള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരവും ഈ എക്‌സ്‌പോ യില്‍ കണ്ടെത്താം

എബ്രോഡ് സ്റ്റഡീസ് പ്ലാന്‍ ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഭാഷാ നൈപുണ്യം എന്ത് തന്നെയായാലും എബ്രോഡ് പഠിക്കുന്നതിനു അതൊരു തടസ്സമാവില്ല. IELTS ഇല്ലാതെ തന്നെ അഡ്മിഷന്‍ എടുക്കാവുന്ന വിദേശ സര്‍വകലാശാലകള്‍, IELTS നു പുറമേയുള്ള മറ്റു ഭാഷ ടെസ്റ്റുകള്‍, അഡ്മിഷന് ആവശ്യമായ ടെസ്റ്റ് സ്‌കോര്‍ – ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചെല്ലാം കൂടുതല്‍ അറിയാന്‍ എഡ്റൂട്‌സ് എബ്രോഡ് എഡ്യു എക്‌സ്‌പോ സന്ദര്‍ശിക്കാവുന്നതാണ്.

സന്ദര്‍ശകര്‍ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ കൂടി കൊണ്ട് വന്നാല്‍ സ്‌പോട്ടില്‍ അവ പ്രൊഫെഷനലായി ആസെസ് ചെയ്തു കൊടുക്കുകയും അതുവഴി യോജിച്ച കോഴ്‌സുകളും യൂണിവേഴ്സിറ്റിയും ഈസിയായി കണ്ടെത്തുകയും ചെയ്യാം. അതോടൊപ്പം ഓരോ കോഴ്‌സിനും വേണ്ട അഡ്മിഷന്‍ മാനദണ്ഡങ്ങള്‍ വിദഗ്ധരില്‍ നിന്ന് ചോദിച്ചറിയുകയും ചെയ്യാം. രജിസ്‌ട്രേഷന്‍ ഫ്രീയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടൂ: 9349 555 333;
അല്ലെങ്കില്‍ സന്ദര്‍ശിക്കൂ: www.edroots.com

Story Highlights : Eduroots Abroad Edu Expo 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here