മാർക്കോ ഫെബ്രുവരി 14 ന് ഒടിടിയിൽ ; പുതിയ പതിപ്പിൽ 15 മിനുട്ടിന്റെ കൂടുതൽ ദൃശ്യങ്ങൾ

100 കോടി ക്ലബ്ബിൽ ഇടം നേടിയ ഉണ്ണി മുകുന്ദന്റെ വയലന്റ് ആക്ഷൻ ത്രില്ലർ ഫെബ്രുവരി 14ന് ഒടിടിയിൽ റിലീസ് ചെയ്യും. സോണി ലിവിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിൽ തിയറ്റർ റിലീസിൽ സെൻസർ ബോർഡ് കട്ട് ചെയ്ത 15 മിനുട്ടോളം വരുന്ന ഫുട്ടേജും ഒടിടി പതിപ്പിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ റിലീസ് ദിവസം ഉണ്ണി മുകുന്ദനും നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ഓടിടി റിലീസിൽ കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തും എന്ന് ഓൺലൈൻ മീഡിയയെ അറിയിച്ചിരുന്നു.
മാർക്കോയുടെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങൾ തിയറ്ററിൽ കട്ട് ചെയ്തു എങ്കിലും ചിത്രത്തിന്റെ ഓപ്പണിങ് ക്രെഡിറ്റിൽ ചിത്രങ്ങളായി ഉൾപ്പെടുത്തിയിരുന്നു, ആ ദൃശ്യങ്ങളും, റസ്സൽ എന്ന വില്ലൻ കഥാപാത്രത്തിന്റെ ക്രൂരവും രക്തരൂക്ഷിത ദൃശ്യങ്ങളും, കണ്ടെയ്നറിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗങ്ങളും, ക്ലൈമാക്സിൽ മാർക്കോ, വില്ലനായ സൈറസിന്റെ തലയറുത്ത് കഴിഞ്ഞുള്ള രംഗങ്ങളും ചിത്രത്തിൽ കട്ട് ചെയ്തു എന്ന് മാർക്കോയിലെ പ്രോസ്തെറ്റിക്ക് മേക്കപ്പ്മാൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതും ഒടിടിയിൽ കാണാനാവും.

മാർക്കോയുടെ സെറ്റിൽ നടൻ റിയാസ് ഖാൻ നിൽക്കുന്ന ദൃശ്യങ്ങളും അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന വിവരവും ഓൺലൈൻ മീഡിയകൾ റിപ്പോർട്ട് ചെയ്തിരുന്നു. തിയറ്ററിൽ കാണാൻ സാധിച്ചില്ലെങ്കിലും ഒടിടിയിൽ റിയാസ് ഖാന്റെ വേഷം എന്താണെന്ന് അറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഒപ്പം മാർക്കോ 2 വിന്റെ അനൗൺസ്മെന്റും എൻഡ്ക്രെഡിറ്റ് സീനിൽ കാണിക്കുന്ന വില്ലൻ ആരെന്നും ഉള്ള വിവരങ്ങളും എക്സ്റ്റെണ്ടഡ് കട്ടിൽ ഉണ്ടാകുമെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നു.
Story Highlights :Marco OTT version will have 15 minutes of extended runtime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here