Advertisement

‘കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് പറഞ്ഞത്’; മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

February 3, 2025
Google News 2 minutes Read

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞത്. മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

കേരളത്തിന് 1.9 ശതമാനം മാത്രം വിഹിതമാണ് ഇപ്പോൾ ലഭിക്കുന്നത്. കേരള സർക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെടുന്നുണ്ട്. കൂടുതൽ വിഹിതം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്നായിരുന്നു ജോർജ് കുര്യൻ പറഞ്ഞിരുന്നത്. കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു.

Read Also: ചൈനീസ് കടന്നു കയറ്റത്തിന് കാരണം ‘മേക് ഇൻ ഇന്ത്യ’യുടെ പരാജയം; രാഹുൽ ഗാന്ധി

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിൽ പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോൾ കമ്മീഷൻ പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നായിരുന്നു ജോർജ് കുര്യന്റെ പരാമർശം. കാലങ്ങളായി കേരളം ആവശ്യപ്പെടുന്ന പല ആവശ്യങ്ങളിൽ ഇത് വരെയുള്ള കേന്ദ്രത്തിന്റെ ബജറ്റിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ലലോ എന്ന ചോദ്യത്തിനാണ് വിചിത്രമായ വാദം കേന്ദ്രമന്ത്രി നടത്തിയത്.

Story Highlights : Union Minister George Kurien reacts controversial remarks against Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here