‘കണ്ടാല്‍ പെണ്ണിനെപ്പോലെ തോന്നില്ലെന്നടക്കം പ്രഭിന്‍ വിഷ്ണുജയോട് പറഞ്ഞു; ഇത്രയും മാരകമായ പ്രശ്‌നങ്ങളാണ് അവളനുഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’; വിഷ്ണുജയുടെ സഹോദരിമാര്‍

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ വളരെയധികം അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെടക്കം വിഷ്ണുജയോട് പറഞ്ഞിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇത്രയും മാരകമായ പ്രശ്‌നങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളുവെന്നും വിഷ്ണുജയുടെ കൂടെകൊണ്ടു പോകാന്‍ അടക്കം അവന് ബുദ്ധിമുട്ടായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും ദിവ്യയും ദൃശ്യയും വ്യക്തമാക്കി.
ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും നിനക്ക് അവിടെ പറ്റുന്നില്ലെങ്കില്‍ ഇങ്ങോട്ട് പോരെന്ന് തങ്ങള്‍ പറയാറുണ്ടായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. അതൊക്കെ താന്‍ തന്നെ പറഞ്ഞ് ശരിയാക്കിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജയുടെ മറുപടി. മരണശേഷം കൂട്ടുകാര്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോഴാണ് പ്രഭിന്റെ കുടുംബത്തിനും ഇതൊക്കെ അറിയാമെന്നാണ് മനസിലാകുന്നതെന്നും സഹോദരിമാര്‍ വ്യക്തിമാക്കി.
Read Also: മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍
എല്ലാം താന്‍ തന്നെ എല്ലാം പറഞ്ഞ് റെഡിയാക്കിക്കൊള്ളാം നിങ്ങള്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ പറയാമെന്നായിരുന്നു വിഷ്ണുജ പറഞ്ഞത്. മൂന്നാമതൊരാള്‍ ഇടപെട്ട് മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകേണ്ട എന്നായിരുന്നു അവള്‍ എപ്പോഴും പറയാറുള്ളത്. അത്രയും ബോള്‍ഡ് ആയിട്ടുള്ള കുട്ടിയാണ്. ഞങ്ങള്‍ മൂന്ന് പേരില്‍ ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ളതും അവളാണ്. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛനടക്കം തിരിച്ചു പോരാന്‍ പറഞ്ഞിരുന്നതാണ്. എന്റെ ഏട്ടനെ ഞാന്‍ നന്നാക്കിയെടുക്കും എന്നായിരുന്നു മറുപടി. ആ കാര്യത്തില്‍ ഇടപെടാന്‍ സമ്മതിച്ചേ ഇല്ല. ഫ്രണ്ട്‌സിനൊക്കെ അയച്ചു കൊടുത്ത വോയ്‌സ് മെസേജുകള്‍ കേട്ടപ്പോഴാണ് ഇത്രത്തോളം മാരകമായാണ് അവള്‍ അനുഭവിച്ചിരുന്നത് എന്ന് ഞങ്ങള്‍ക്ക് മനസിലായത്. ഞങ്ങളെ വിഷമിപ്പിക്കരുതെന്ന് കരുതിയാവും അത്രയും കൂളായി സംസാരിച്ചിരുന്നത് -സഹോദരങ്ങള്‍ വ്യക്തമാക്കി.
അതേസമയം, കേസില്‍ പ്രതിയായ ഭര്‍ത്താവ് റിമാന്‍ഡിലാണ്. പ്രഭിനെ രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രബിനെ റിമാന്‍ഡ് ചെയ്തത്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Story Highlights : Vishnuja’s sisters about Prabhin’s rude behavior
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here