Advertisement

പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

February 4, 2025
Google News 3 minutes Read
asif ali

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രമായ “ആഭ്യന്തര കുറ്റവാളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സേതുനാഥ് പത്മകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും. [Asif Ali’s new movie ‘Aabhyanthara Kuttavali’ first look poster is out]

റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പുതുമുഖ താരം തുളസിയാണ് നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Read Also: ‘ജ്യൂവൽ തീഫ്’ കള്ളന്റെ റോളിൽ സെയ്ഫ് അലി ഖാൻ

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണം നിർവഹിക്കുന്നത്.

Story Highlights : Asif alis new movie ‘Aabhyanthara Kuttavali’ first look poster released on his birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here