Advertisement

പി കെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി: വടകരയില്‍ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍

February 4, 2025
1 minute Read

വടകരയില്‍ നിന്നുള്ള നേതാവായ പി കെ ദിവാകരനെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധം. വടകര മണിയൂരിലാണ് സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. 50 ഓളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.

പി കെ ദിവാകരനെ എന്തുകൊണ്ടാണ് ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ദിവാകരനെ കമ്മറ്റിയില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളാണ് മറ നീക്കി പുറത്തേക്ക് വന്നത്. ജനകീയ പിന്തുണ ഏറെയുള്ള ദിവാകരന്‍ മാഷിനെ ഒഴിവാക്കിയത് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാ അധ്യക്ഷ കെ.പി ബിന്ദുവിനെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി. കോഴിക്കോട് ജില്ലയില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയ്ക്കായി അഹോരാത്രം പ്രയത്‌നിച്ച ദിവാകരന്‍ മാസ്റ്ററെ ജില്ലാക്കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിക്കുക എന്നടക്കമാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.

Story Highlights : CPIM workers protest in Vatakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top