‘ബൈക്കിനെ വെട്ടിച്ചതാണ്, ചവിട്ടിയിട്ട് കിട്ടിയില്ല; നോക്കുമ്പോ ബസ് തിരിഞ്ഞു മറിയുകയായിരുന്നു’; ദൃക്‌സാക്ഷി

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞത് മുൻപിലുണ്ടായിരുന്ന ബൈക്കിനെ ഇടിക്കാതിരിക്കാനായി ശ്രമിക്കുന്നതിനിടെയായിരുന്നുവെന്ന് ദൃക്‌സാക്ഷി. ബൈക്കിനെ ബസ് തട്ടാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് കുറച്ച കഴിഞ്ഞ് നോക്കുമ്പോ ബസ് തിരിഞ്ഞുമറിയുന്നതാണ് കാണാൻ കഴിഞ്ഞത്. മെഡിക്കൽ കോളജിലേക്ക് പോകുന്ന ബസായിരുന്നു ഇതെന്നും നിറയെ യാത്രക്കാർ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. സ്കൂൾ വിട്ട സമയമായതിനാൽ വിദ്യാർത്ഥികളടക്കം ബസിനകത്ത് ഉണ്ടായിരുന്നു. 50 ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
Read Also: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ യൂണിഫോം ധരിച്ച കുട്ടികൾ
മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബേബി മൊമ്മേറിയൽ ആശുപത്രിയിൽ 41 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജിൽ 9 പേരും ഉണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ബസിന്റെ ടയർ അപകടാവസ്ഥയിലായിരുന്നു. ടയർ തേഞ്ഞു തീർന്ന നിലയിൽ കണ്ടെത്തി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
Story Highlights : Kozhikode private bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here