Advertisement

നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ മറുപടി പറയും; രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി ഉണ്ടാകുമോ?

February 4, 2025
2 minutes Read

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി എന്ത് മറുപടി നൽകും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

അതേസമയം ആരോപണങ്ങൾ സംബന്ധിച്ച് തെളിവുകൾ സമർപ്പിച്ചില്ലെങ്കിൽ, രാഹുലിന് എതിരെ നടപടി എടുക്കണമെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു സ്പീക്കറോട് ആവശ്യപ്പെട്ടതായാണ് വിവരം. രാഷ്ട്രപതിയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ സോണിയ ഗാന്ധിക്ക് എതിരെയും ബിജെപി എംപിമാർ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

Read Also: ‘2022ല്‍ ആത്മഹത്യ ചെയ്തത് 1.25 ലക്ഷം പുരുഷന്‍മാര്‍’; പീഡന നിയമങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രലാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി

അതേസമയം കുംഭമേളക്കിടെ ഉണ്ടായ അപകടത്തിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിലെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. ബജറ്റിൽ കേരളത്തോടുള്ള അവഗണിക്കെതിരെ കേരള എം.പിമാരും പ്രതിഷേധം ഉയർത്തും.

Story Highlights : PM Modi To Address Lok Sabha Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top