കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കോടി കോടിക്കണക്കിനാളുകളാണ് പങ്കെടുക്കാനായി എത്തുന്നത്. ഇതിനോടകം രാഷ്ട്രീയ നേതാക്കളും സെലിബ്രറ്റികളുമെല്ലാം എത്തിയിട്ടുണ്ട്. [Actress Samyukta]
ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത കുറിച്ചത്.
Read Also: മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വീണ്ടുമൊരു പ്രണയ വിവാഹം
‘ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിൻ്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിൻ്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എൻ്റെ സംസ്കാരത്തെ മനസിലാക്കുന്നു’ സംയുക്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
2016-ൽ പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തീവണ്ടി, എടക്കാട് ബറ്റാലിയൻ, കൽക്കി, വെള്ളം, കടുവ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സംയുക്ത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Story Highlights : Actress Samyukta took holy bath at Kumbh Mela

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here