Advertisement

സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ

February 5, 2025
Google News 2 minutes Read

സൂര്യ നായകനാകുന്ന ‘റെട്രോ’യിലെ നായിക വേഷം വളരെ വ്യത്യസ്തമായിരിക്കുമെന്ന് പൂജ ഹെഗ്‌ഡെ. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്ത് കൊണ്ടാണ് എന്നെ തിരഞ്ഞെടുത്ത എന്നാണ് താൻ സംവിധായകൻ കാർത്തിക്ക് സുബ്ബരാജിനോട് ചോദിച്ചത്, അപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ അഭിനയിച്ച രാധേ ശ്യാം എന്ന ചിത്രത്തിലെ രണ്ടു ഇമോഷണൽ രംഗങ്ങൾ തനിക്ക് ഏറെ ഇഷ്ടമായി, അത് കണ്ടിട്ടാണ് റെട്രോയിലേക്ക് ക്ഷണിച്ചത് എന്നാണ്, പൂജ ഹെഗ്‌ഡെ പറയുന്നു.

കങ്കുവ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം സൂര്യ ആരാധകർക്ക് ലഭിച്ച വലിയ പ്രതീക്ഷയായിരുന്നു കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ ടീസർ. ടീസറിൽ സൂര്യയുടെയും പൂജ ഹെഗ്‌ഡെയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയരംഗങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടീസറിൽ സൂര്യയ്ക്ക് മാത്രമായിരുന്നു ഡയലോഗുകൾ ഉണ്ടായിരുന്നത്. അതോടെ പൂജ ഹെഗ്‌ഡെ സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത് എന്ന രീതിയിൽ ആരാധകർക്കിടയിൽ ചർച്ചയുണ്ടായിരുന്നു. ചിത്രം മെയ് 1ന് റിലീസ് ചെയ്യും.

“സൗത്ത് ഇന്ത്യൻ സിനിമകളിൽ ലഭിക്കാറുള്ള കഥാപാത്രങ്ങളോട് എനിക്ക് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണം, അവർ എപ്പോഴും എന്തെങ്കിലും ഒരു മിസ്റ്ററി അവയിൽ വെക്കാറുണ്ട് എന്നതാണ്, മാത്രമല്ല ഒരു വർക്ക് കണ്ടു ഇഷ്ടപ്പെട്ട മറ്റൊരു ചിത്രത്തിലേക്ക് അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വേഷം ചെയ്യാനും അവർ വിളിക്കും” പൂജ ഹെഗ്‌ഡെ പറയുന്നു.

ദളപതി വിജയ്‌യുടെ അവസാന ചിത്രം ജനനായകനിലും പൂജ ഹെഗ്‌ഡെ തന്നെയാണ് നായികയാകുന്നത്. ബീസ്റ്റിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജനനായകന്റെ നല്ലൊരു ഭാഗം ചിത്രീകരണം കഴിഞ്ഞു എന്നും താരം പറയുന്നു.

Story Highlights : In Retro, That was a different role & different character ; Pooja Hegde

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here