Advertisement

205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയക്കുന്നവർ ഇന്ന് നാട്ടിലെത്തും

February 5, 2025
Google News 1 minute Read

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറിൽ എത്തും. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മടങ്ങി എത്തുന്നവരെ കേന്ദ്ര ഏജൻസികൾ വിശദമായി ചോദ്യം ചെയ്യും. ക്രിമിനൽ പശ്ചാത്തലം അടക്കം പരിശോധിച്ച ശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂവെന്നും പൊലീസ് അറിയിച്ചു.

സി–17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിൽ വൻ സുരക്ഷ നടപടികളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അമൃത്സറിലെത്തുന്ന വിമാനത്തിലെ യാത്രക്കാർ ഇന്ത്യയില്‍ന്നുള്ളവർ തന്നെയാണോ ഇവരെന്ന് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

യുഎസിൽ 8,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. യുഎസ് ഉൾപ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവിന് വാതിൽ തുറന്നിട്ടുണ്ടെന്നാണ് യുഎസ് നടപടിയോട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പ്രതികരിച്ചത്.

Story Highlights : Indian migrants sent back from US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here