Advertisement

‘കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമാകുന്നു’; കെ.എസ്.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

February 6, 2025
1 minute Read

കെ.എസ്.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയിൽ ചേർന്നു. താൻ പാർട്ടി വിടുന്നത് കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാത്രം മാറുന്ന സാഹചര്യത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പ് കളിയില്‍ മനംമടുത്തു. തൻ്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായപ്പോൾ തന്നെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വം ഉണ്ടായില്ല. തന്നെ രാഷ്ട്രീയപരമായി സംരക്ഷിക്കാൻ തയ്യാറായത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ് പറഞ്ഞു.

കഴിഞ്ഞ ആറ് മാസക്കാലമായി സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ സംരക്ഷിക്കാനും കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. കലോത്സവത്തിനെത്തിയ മത്സരാർത്ഥികൾക്ക് ഭക്ഷണം നൽകാൻ പോലും കെ.എസ്.യുവിൻ്റെ നേതൃത്വത്തിലുള്ള സംഘാടകർക്ക് സാധിച്ചില്ലെന്നും സച്ചിദാനന്ദ് കുറ്റപ്പെടുത്തി.

Story Highlights : KSU Thrissur District General Secretary joins BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top