Advertisement

ഉദയനിധി സ്റ്റാലിന് അരുണ്‍ ഷൂരിയുടെ പുസ്തകം സമ്മാനിച്ച് മന്ത്രി റിയാസ്

February 6, 2025
Google News 2 minutes Read
P A Muhammed riyas gifted book to Udayanidhi stalin

കേരളത്തിലെത്തിയ തമിഴ്‌നാട് ഉപമുഖമന്ത്രി ഉദയനിധി സ്റ്റാലിന് സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദയനിധി സ്റ്റാലിന് മന്ത്രി റിയാസ് അരുണ്‍ ഷൂരിയുടെ ദി ന്യൂ ഐക്കണ്‍: സവര്‍ക്കര്‍ ആന്‍ഡ് ദി ഫാക്ട്‌സ് എന്ന പുസ്തകവും കേരളത്തില്‍ നിന്നുള്ള സുഗന്ധവിജ്ഞനങ്ങളും സമ്മാനിച്ചു. സ്വകാര്യ സന്ദര്‍ശനത്തിനാണ് ഉദയനിധി സ്റ്റാലിന്‍ കേരളത്തിലെത്തിയത്. ( P A Muhammed riyas gifted book to Udayanidhi stalin)

ഉദയനിധിയുമൊത്തുള്ള ചിത്രങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചു. നട്പ് എന്ന എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വി ഡി സവര്‍ക്കറെക്കുറിച്ചുള്ള ധാരണകളേയും അവകാശവാദങ്ങളേയും വസ്തുതകളുടെ വെളിച്ചത്തില്‍ പുനപരിശോധിക്കുന്നതാണ് അരുണ്‍ ഷൂരിയുടെ പുസ്തകം. സംഘപരിവാറിന്റെ കരുത്തനായ വിമര്‍ശകനായ ഉദയനിധിയോട് രാഷ്ട്രീയമായി ഐക്യപ്പെടുന്നുവെന്ന സന്ദേശം കൂടിയാണ് റിയാസ് ഉദയനിധിയ്ക്ക് നല്‍കിയ സമ്മാനം.

Story Highlights : P A Muhammed riyas gifted book to Udayanidhi stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here