Advertisement

‘വി ഡി സതീശൻ കളളന് കഞ്ഞിവെക്കുന്നു, അനന്തു എനിക്ക് മകനെ പോലെയെന്ന് പറഞ്ഞ ലാലി വിൻസെന്റിനെ പിന്തുണയ്ക്കുന്നു’: വി കെ സനോജ്

February 6, 2025
Google News 2 minutes Read
vk sanoj against rahul mamkoottathil

‘പകുതി വില’ തട്ടിപ്പിലെ പ്രതി അനന്തു എനിക്ക് മകനെ പോലെയാണ് എന്നാണ് കോൺഗ്രസ് നേതാവ് ലാലി വിൻസൻറ് പറഞ്ഞതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആ നേതാവിന് പിന്തുണ കൊടുക്കാൻ എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് ധൈര്യം കിട്ടുന്നത്.

ആ തട്ടിപ്പിന് പിന്തുണ കൊടുക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകുന്നു. വി ഡി സതീശൻ കളളന് കഞ്ഞിവെയ്ക്കുകയാണെന്നും വി കെ സനോജ് വിമർശിച്ചു.നജീബ് കാന്തപുരത്തിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്നുവന്നത്.

മുദ്ര പദ്ധതി സംബന്ധിച്ചുള്ള വിഷയത്തിലും സമഗ്രമായ അന്വേഷണം വേണം. എംഎൽഎ പദവി നജീബ് കാന്തപുരം ദുരുപയോഗം ചെയ്തു. തട്ടിപ്പ് സംഘത്തിൻറെ പ്രചാരകനായി എംഎൽഎ മാറിയെന്നും വി കെ സനോജ് പറഞ്ഞു. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കണം.

എ എൻ രാധാകൃഷ്ണനെയാണ് ബിജെപി ഇതിനായി ചുമതലപ്പെടുത്തിയത്. ചിലരുമായി കൂട്ടുചേർന്ന് തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോൺഗ്രസിൻറെ നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്നും വി കെ സനോജ് വ്യക്തമാക്കി.

Story Highlights : V K Sanoj against V D Satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here