വീട് വിറ്റ് കോടികൾ ലാഭം നേടി ബോളിവുഡ് താരദമ്പതികൾ

ബോളിവുഡ് താര ദമ്പതികളായ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും തങ്ങളുടെ ആഡംബര അപ്പാർട്ട്മെന്റ് 80 കോടി രൂപയ്ക്ക് വിറ്റു. മുംബൈയിലെ വർളിയിൽ സ്ഥിതി ചെയ്യുന്ന ഒബ്‌റോയ് 360 വെസ്റ്റ് പ്രോജക്റ്റിലെ 6,830 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റാണ് വിറ്റത്.
[Akshay Kumar And Twinkle Khanna]
39-ാം നിലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റിൽ നാല് പാർക്കിംഗ് ഏരിയ ഉണ്ട് . 2017 ല്‍ 2.38 കോടി രൂപയ്ക്കാണ് ഈ അപ്പാര്‍ട്മെന്റ് ഇവർ സ്വന്തമാക്കിക്കയത്. ഇപ്പോൾ മൂല്യത്തിൽ 78 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി 31 നായിരുന്നു അപ്പാർട്മെന്റിന്റെ വില്‍പന. സ്റ്റാംപ് ഡ്യൂട്ട് മാത്രം 4.8 കോടിയാണ്.
ഇതിന് മുൻപും താരം തന്റെ വസിതി വിറ്റിട്ടുണ്ട്. ബോറിവാലി ഈസ്റ്റിലുള്ള അപ്പാർട്ട്മെന്റ് 4.25 കോടി രൂപയ്ക്കാണ് വിറ്റത്. ഇപ്പോൾ അക്ഷയും ട്വിങ്കിള്‍ ഖന്നയും ജുഹുവിലെ കടൽതീരമുള്ള തങ്ങളുടെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.
Story Highlights : Akshay Kumar and Twinkle Khanna sell luxury apartment in Mumbai for ₹80 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here