Advertisement

ചിട്ടയായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവിലേക്കുള്ള ബിജെപി നീക്കങ്ങൾ

February 8, 2025
Google News 1 minute Read

നിറം മങ്ങിയ ലോക്സഭാതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, നിയമസഭാ തിരഞ്ഞെടുപ്പുകളിലൂടെ കരുത്തുകൂട്ടുകയാണ് ബിജെപി. ചിട്ടയായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും, രാഷ്ട്രീയസാഹചര്യങ്ങൾക്കൊത്ത് പ്രചാരണവിഷയങ്ങൾ തീരുമാനിച്ചതും ബിജെപിയുടെ വിജയങ്ങളുടെ മാറ്റ് കൂട്ടി. മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കുമൊപ്പം ഡൽഹിയും ബിജെപിയേട് ചേർന്നുനിന്നതിന് കാരണവും ഇതുതന്നെ.

ബിജെപിയുടെ നിറം മങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പ് ജയം ആത്മവിശ്വാസമേകിയത് പ്രതിപക്ഷസഖ്യമായ ഇന്ത്യാമുന്നണിക്കായിരുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് കേന്ദ്രഭരണത്തിലേക്കെത്താമെന്ന സ്വപ്നമായിരുന്നു പ്രതിപക്ഷത്തിന്.

അതേസമയം തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവിലേക്കുള്ള തന്ത്രങ്ങളൊരുക്കുകയായിരുന്നു ബിജെപി ക്യാംപ്. ബിജെപി നേതൃത്വത്തിന് മുന്നിൽ മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ, പിന്നെ ഡൽഹിയും മാത്രം. അരയും തലയും മുറുക്കി ആർആർഎസും അടിത്തട്ടിലേക്കിറങ്ങി. ഝാർഖണ്ഡിൽ ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിലും മഹാരാഷ്ട്രയിൽ വമ്പൻ ജയം ബിജെപി നേടി. ഹരിയാനയിലെ ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞ ബിജെപി അവിടെ മുഖ്യമന്ത്രിയെ മാറ്റി. പുതുമുഖങ്ങളെ രംഗത്തിറക്കി. ജാതിസമവാക്യങ്ങൾ മാറി പരീക്ഷിച്ചു.

ഇതേസമയം ഹരിയാനയിൽ തനിച്ചു മത്സരിച്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ, ഭിന്നതകൾ പരസ്യമായി. ഹരിയാനയിലും ബിജെപിയ്ക്ക് മിന്നും ജയം. ജമ്മുകശ്മീരിൽ ഇന്ത്യാസഖ്യത്തിലെ നാഷണൽ കോൺഫറൻസ് ഭരണം നേടിയെങ്കിലും ബിജെപി പ്രകടനം മോശമായിരുന്നില്ല. ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം പിന്നെ ഡൽഹിയിലേക്ക് മാത്രമായി. തലസ്ഥാനവും പിടിച്ചു. ഈ വിജയങ്ങൾ ടിഡിപി, ജെഡിയു തുടങ്ങിയ ഘടകകക്ഷികളെ ആശ്രയിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കരുത്ത് കൂട്ടും. ഇനി ജെഡിയു ഭരിക്കുന്ന ബിഹാറിലേക്കാണ് ബിജെപി ശ്രദ്ധ. നിതീഷ് കുമാറിന്റെ ജെഡിയുവിനെക്കാൾ ബിഹാർ നിയമസഭയിൽ അംഗബലമുള്ള ബിജെപിയ്ക്ക് അവിടെ വിജയത്തിന്റെ മാറ്റ് കൂട്ടേണ്ടത്, കേന്ദ്രഭരണത്തിനും അനിവാര്യമാണ്.

Story Highlights : Delhi assembly election BJP’S tactics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here