അഴിമതിക്കെതിരെ ചൂലെടുത്ത് തുടക്കം, ഒടുവിൽ അഴിമതിയിൽ മുങ്ങി പതനം; കെജ്രിവാൾ ആധിപത്യത്തിന് അന്ത്യം

അഴിമതി ആരോപണങ്ങൾ നിറഞ്ഞുനിന്ന് രാജ്യത്ത് പ്രതീക്ഷ നൽകുന്ന വളർച്ചയും ഉയർച്ചയുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റേത്. അഴിമതിക്കെതിരെ പോരാട്ടം തുടങ്ങി അഴിമതി ആരോപണത്തിൽ മുങ്ങി ഡൽഹി രാഷ്ട്രീയത്തിൽ പ്രഭ മങ്ങി പോവുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കെജ്രിവാളിന്. 2013ൽ ആംആദ്മി പാർട്ടിയുടെ വരവോട് രാജ്യത്ത് പുതുചരിത്രമാണ് കുറിച്ചിരുന്നത്. ഡൽഹി ജനത പൂർണായി അരവിന്ദ് കെജ്രിവാളിനൊപ്പവും എഎപിക്കാ ഒപ്പവും അണിനിരുന്നു. ഡൽഹി ജനതയുടെ വിശ്വാസ്യത വളരെ പെട്ടെന്നാണ് ആംആദ്മിയിലേക്ക് എത്തിയത്. സാധാരണക്കാരനായി സാധാരണക്കാരുടെ ഇടയിലേക്ക് തലവനായി കെജ്രിവാളിറങ്ങിയെത്തി. പിന്നീട് രാജ്യതലസ്ഥാനം ചൂൽ ചിഹ്നത്തിന് കീഴിലായി.
എന്തിനെതിരെ പോരടാനിറങ്ങിയോ അതേ കാര്യത്തിൽ തന്നെ അകപ്പെട്ട് മുങ്ങിതാന്നു. മദ്യനയ അഴിമതി എഎപിക്കും അരവിന്ദ് കെജ്രിവാളിന് ചില്ലറ ക്ഷീണമല്ല ഉണ്ടാക്കിയത്. കെജ്രിവാളിനെ ജയിൽവാസം വരെ എത്തിച്ച അഴിമതി കേസിൽ മുഖ്യമന്ത്രി സ്ഥാനം വരെ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി. പദവിയില്ലാതെ വീണ്ടും സാധാരണക്കാരനായി ജനങ്ങൾക്കിയിൽ കെജ്രിവാൾ എത്തിയെങ്കിലും തുടക്കത്തിൽ ലഭിച്ച സ്വീകാര്യതയും വിശ്വാസ്യതയും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിനെ തകർത്തായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഴിമതി പോരാട്ടം തുടങ്ങിയത്. പാർട്ടി തുടങ്ങിയ അതേ വർഷം തന്നെ എഎപി അധികാരത്തിൽ എത്തി ഡൽഹി രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്രിവാൾ പുതു ചരിത്രം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ വിജയിച്ച് അദികാരത്തിലെത്താൻ ബാധ്യസ്ഥരാണെന്ന ഡൽഹി മോഡൽ രാജ്യത്തിന് മാതൃകയായി മാറിയിരുന്നു.
2011ലെ അഴിമതി വിരുദ്ധ ലോക്പാൽ പ്രക്ഷോഭത്തോടെയാണ് അരവിന്ദ് കെജ്രിവാൾ ദേശീയ ശ്രദ്ധയാകർഷിച്ചത്. ആദായി വകുപ്പിൽ ജോയിന്റ് കമ്മിഷണറായ അരവിന്ദ് കെജ്രിവാൾ 2006ൽ സ്വയം വിരമിച്ചാണ് അഴിമതിക്കെതിരായി പോരാടാൻ ഇറങ്ങിതിരിച്ചത്. ഈ പോരാങ്ങളുടെ ഭാഗമായി മഗ്‌സസേ പുരസ്‌കാരം കെജ്രിവാളിനെ തേടിയെത്തി. 2012ലാണ് ഒരു ദേശീയ പാർട്ടിയുണ്ടാക്കണമെന്ന തീരുമാനത്തിലേക്ക് കെജ്രിവാൾ എത്തുന്നത്. 2012 നവംബർ 26നാണ് ആംആദ്മി പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2013ൽ രജിസ്‌ട്രേഷൻ. ചൂൽ ചിഹ്നമായി സ്വീകരിച്ച് ഡൽഹിയിൽ കന്നിയങ്കത്തിന് ആംആദ്മി ഇറങ്ങി. എഴുപത് സീറ്റുകളുള്ള നിയമസഭയിൽ 28 സീറ്റുകൾ നേടി ബിജെപിക്ക് പിന്നിലെത്തി. സർക്കാരുണ്ടാക്കാനില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി പിന്മാറിയതോടെ കോൺഗ്രസ് പിന്തുണയിൽ എഎപി അധികാരത്തിലെത്തി.എന്നാൽ 49 ദിവസത്തെ ഭരണം അവസാനിപ്പിച്ച് എഎപി രാജ്യത്തെ ഞെട്ടിച്ചു. ജനലോക്പാൽ ബിൽ പാസാക്കാനായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു എഎപിയുടെ പ്രഖ്യാപനം.
Read Also: രാജ്യ തലസ്ഥാനത്ത് ഇനി താമരക്കാലം: മോദി പ്രഭാവത്തിൽ ഡൽഹി പിടിച്ച് ബിജെപി
വീണ്ടും ഡൽഹി തിരഞ്ഞെടുപ്പിന് നേരിട്ടപ്പോൾ 67 സീറ്റുകൾ തൂത്തുവാരിയാണ് എഎപി ഭരണത്തിലെത്തിയത്. അഞ്ച് വർഷം പൂർത്തിയാക്കി വീണ്ടും തെരഞ്ഞെടുപ്പിനെത്തിയപ്പോൾ എഎപിക്ക് മുന്നിൽ എതിരാളികൾ നിഷ്പ്രഭമായി. എഴുപതിൽ 62 സീറ്റുകൾ നേടി അധികാരം വീണ്ടും ഉറപ്പിച്ചു. നാലാം തവണ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ വീണ്ടും അധികാരത്തിലെത്താൻ കെജ്രിവാളിനും ആപ്പിനും എളുപ്പമായിരുന്നില്ല. അഴിമതി ആരോപണങ്ങളിൽ മുങ്ങി വിശദീകരണങ്ങൾ നൽകി ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടായിരുന്നു ഈ തെരഞ്ഞെടുപ്പിനെ എഎപി നേരിട്ടത്.
2021ൽ നടപ്പാക്കിയ മദ്യനയമാണ് ആപ്പിനും കെജ്രിവാളിനും ആപ്പായത്. കൈക്കൂലി വാങ്ങി മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നത്. കേസ് കേന്ദ്രം ഏറ്റെടുത്തതോടെ അഴിമതി ആരോപണം ശക്തിയാർജിച്ചു. ആംആദ്മി പാർട്ടിയിലെ ഒന്നാമനായ കെജ്‌രിവാൾ, രണ്ടാമനായ മനീഷ് സിസോദിയ, മൂന്നാമനായ സഞ്ജയ് സിങ് എന്നിവരെല്ലാം ജയിലിലായി. ആപിന്റെ തകർച്ചയ്ക്ക് അഴിമതി ആരോപണങ്ങൾ വിനയായതിന് പുറമെ ഭരണവിരുദ്ധ വികാരവും കാരണമായി മാറി.
എഎപി ഭരണം അവസാനിക്കുന്നതിനൊപ്പം കെജ്രിവാൾ ആധിപത്യത്തിന് കൂടിയാണ് അന്ത്യമാകുന്നത്. പാർട്ടിയുടെ മുഖമായ കെജ് രിവാൾ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂർണമായി. ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാൾ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോൽവി. കെജ്‌രിവാൾ 20190 വോട്ട് നേടിയപ്പോൾ പർവേശ് 22034 വോട്ടും നേടി.
Story Highlights : Delhi Assembly Election Result 2025 AAP chief Arvind Kejriwal loses New Delhi seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here