എമ്പുരാന്റെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ റിലീസ് ചെയ്യും

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ നാളെ മുതൽ റിലീസ് ചെയ്യും. വിവരം സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരുടെയും ആശിർവാദ് സിനിമാസിന്റെയും ഔദ്യോഗിയ സോഷ്യൽ അക്കൗണ്ടുകളിലൂടെയാണ് പുറത്തു വീട്ടത്.
ഇനിയുള്ള 18 ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും ആയിട്ടാണ് ചിത്രത്തിലെ പ്രധാനപ്പെട്ട 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനകം മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നാല് പേരുടെയും ജന്മദിനങ്ങളോടനുബന്ധിച്ച് എമ്പുരാൻ ടീം റിലീസ് ചെയ്തിരുന്നു. അവരുടെ പുതിയ പോസ്റ്ററുകളും ഈ 18 ദിവസങ്ങളിൽ ആരാധകർക്ക് പ്രതീക്ഷിക്കാം.

കൂടാതെ പോസ്റ്ററുകളിൽ, അതാത് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ എമ്പുരാനിൽ അഭിനയിച്ച അനുഭവം തുറന്നു പറയുന്ന വിഡിയോകളും ഒപ്പം പുറത്തു വിടും എന്നും അണിയറപ്രവർത്തകർ അറിയിക്കുന്നു. പുതിയ അപ്‌ഡേറ്റ് അനൗൺസ്‌മെന്റ് പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന മോഹൻലാലിൻറെ അവ്യകത്മായ ചിത്രവും, ചിത്രത്തിന്റെ ടീസറിൽ കാണിച്ച അഗ്നിക്കിരയായ വൃക്ഷത്തിന്റെ ചിത്രവും കാണാൻ സാധിക്കുന്നുണ്ട്.
എമ്പുരാന്റെ ടീസർ ഇതിനകം 73 ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞിട്ടുണ്ട്. ക്യാരക്റ്റർ പോസ്റ്ററുകൾ എല്ലാം റീലിസ് ചെയ്‌ത ശേഷം ചിത്രത്തിന്റെ ട്രെയ്ലറിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മാർച്ച് 27 റീലിസ് ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത താരങ്ങളുടെ സാന്നിധ്യവും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
Story Highlights : Empuraan character announcement posters from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here