ത്രില്ലിൽ ഡൽഹി; അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കുതിപ്പ് തുടർന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. എഎപി നേതാവ് മനീഷ് സിസോദിയയും ജംഗ്പുര സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി പിന്നിലാണ്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിൻ്റെ ഫലം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഡൽഹിയിൽ തുടർച്ചയായി മൂന്നാം തവണയും ഭരണം പിടിക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. 2020ലെ തെരഞ്ഞെടുപ്പിൽ എഎപി 70ൽ 62 സീറ്റും നേടിയപ്പോൾ ബിജെപി നേടിയത് വെറും എട്ടെണ്ണം മാത്രം. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും സീറ്റുകളൊന്നും നേടാനായില്ല.
അതേസമയം, 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി തിരിച്ചുവരുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം, പാർട്ടി 36 സീറ്റുകളുടെ ഭൂരിപക്ഷത്തിലെത്തുമെന്നും 10-15 സീറ്റുകൾ കൂടി നേടുമെന്നും പ്രതീക്ഷിക്കുന്നു. കോൺഗ്രസ് 0-3 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
Story Highlights : New delhi election; Arvind Kejriwal leading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here