ഗസ്സ ജനതയെ ആട്ടിയോടിക്കാന്‍ ട്രംപും നെതന്യാഹുവും, അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

പലസ്തീന്‍ രാഷ്ട്രം സൗദി അറേബ്യന്‍ മണ്ണില്‍ സ്ഥാപിക്കണം, ഗസ്സ ഒരു കടലോര സുഖവാസ കേന്ദ്രം ആക്കണം എന്ന നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രസ്താവനകള്‍ക്ക് പിന്നാലെ അറബ് രാജ്യങ്ങളുടെ അടിയന്ത ഉച്ചകോടി വിളിച്ച ഈജിപ്ത്.
ഗസ്സയില്‍ നിന്ന് പലസ്തീനികളെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും പുനരധിവസിപ്പിക്കുകയും തീരദേശ പ്രദേശത്തിന്മേല്‍ യുഎസ് നിയന്ത്രണം സ്ഥാപിക്കുകയും ചെയ്യണം എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി. അതിന് പിന്നാലയായിയുന്നു നെതന്യാഹുവിന്റെ സൗദി പരാമര്‍ശം. ഈ പശ്ചാത്തലത്തിലാണ് ഈ മാസം 27ന് ഉച്ചകോടി വിളിച്ചിക്കുന്നത്.
‘പലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഈജിപ്ത് ഉന്നതതല കൂടിയാലോചനകള്‍ നടത്തിയതായി അറബ് ന്യൂസ് പത്രം റിപോര്‍ട്ട് ചെയ്തു.
പലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള അമേരിക്കന്‍-ഇസ്രായേലി നീക്കത്തിനെതിരെ അറബ് ലോകത്ത് എതിര്‍പ്പ് ശക്തിപ്പെടുകയാണ്. നിലവില്‍ അറബ് ലീഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ബഹ്‌റൈനാണ്. വെള്ളിയാഴ്ച ഈജിപ്റ്റ് വിദേശകാര്യ മന്ത്രി ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തു.
ഇസ്രായേലിനോടൊപ്പം ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഉള്ളത് എന്ന നിലപാടിയാണ് അറബ് രാജ്യങ്ങള്‍.
Story Highlights : Egypt announces emergency Arab summit after Trump’s Gaza plan infuriates key allies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here