‘കാട്ടാന സോഫിയയെ ആക്രമിച്ചത് തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ; നിർധനകുടുംബമാണ്, മൂത്ത കുട്ടി ഊമ’; വാഴൂർ സോമൻ

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വാഴൂർ സോമൻ എംഎൽഎ. തോട്ടിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചതെന്ന് വാഴൂർ സോമൻ പറഞ്ഞു. 21 കാട്ടാനകൾ പ്രദേശത്ത് സ്കൂളിനടുത്ത് വരെ എത്തിയ വിവരം നേരത്തെ അറിയിച്ചതാണ്. ഇടുക്കിയിൽ റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും ഇല്ലാത്തത് പ്രശ്നമെന്ന് എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്ക് നേരിട്ട് അറിയാവുന്ന കുടുംബമാണെന്നും നിർധനകുടുംബമാണെന്നും വാഴൂർ സോമൻ പറഞ്ഞു. സോഫിയ രണ്ട് കുട്ടികളാണുള്ളത് മൂത്ത കുട്ടി ഊമയാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും കോട്ടയം ജില്ലയിലാണ്. ഇക്കാര്യം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് ആർ.ആർ.ടി ടീം എത്തുമ്പോഴേക്കും നടക്കാനുള്ളതൊക്കെ നടന്നിരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
Read Also: ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു
വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് തീറ്റ ഒരുക്കുന്നതും പരിഗണിക്കണമെന്ന് വാഴൂർ സോമൻ ആവശ്യപ്പെട്ടു. പീരുമേട് ടൗണിലും കാട്ടാന ശല്യം രൂക്ഷം. ഫോറസ്റ്റ് എക്കോ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വനമന്ത്രി എത്തേണ്ടതായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന് കരുതി വനംമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിൽ രൂക്ഷമായ പ്രതിഷേധമാണുള്ളത്. മന്ത്രി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും വാഴൂർ സോമൻ എം.എൽ.എ പ്രതികരിച്ചു.
ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സോഫിയഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേർന്ന എസ്‌റ്റേറ്റാണ് ടി ആർ ആൻഡ് ടീ എസ്റ്റേറ്റ്. പാറയിടുക്കിലേക്ക് ചേർത്ത് ചവിട്ടി അമർത്തിയെന്നും ക്രൂരമായാണ് ആന ആക്രമിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
Story Highlights : Vazhoor Soman MLA reacts in Wild elephant attack in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here