‘മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’, പ്രതി ആലുവയിൽ പിടിയിൽ

ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.
തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആലുവയിൽ സ്കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.
യുവതി ഓടി അടുത്തുള്ള കടയിലേക്ക് കയറുകയായിരുന്നു. തുടർന്ന് അടുത്തുള്ള ജില്ലാ ആശുപത്രിയിലും യുവതി ചികിത്സ തേടിയിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
Story Highlights : man poured petrol on woman at aluva
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here