ഇനി കണ്‍ഫ്യൂഷനില്ലാതെ വിദേശത്ത് പഠിക്കാം, നൂറോളം സര്‍വ്വകലാശാലകള്‍ വിളിപ്പുറത്ത്

പ്ലസ് ടു-വും ഡിഗ്രിയുമൊക്കെ കഴിഞ്ഞു ഉപരിപഠനത്തിനായി വിദേശത്തു പോവുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തെ 54 രാജ്യങ്ങളില്‍ ഉണ്ട് എന്നാണ് നോര്‍ക്കയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ മലയാളി പ്രവാസി സാന്നിധ്യം 182 രാജ്യങ്ങളിലുണ്ട്. ഏകദേശം രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് വരെ ഉയര്‍ന്ന അക്കാദമിക മികവ് പുലര്‍ത്തുന്നരും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുമായിരുന്നു വിദേശത്തു പഠനത്തിനായി പോയി കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. (Edroots abroad edu expo 2025)
വിദേശത്തു പോവുന്ന വിദ്യാര്‍ഥികള്‍ ഇന്ന് ഏകജാതീയമായ (homogeneous) ഒരു ഗ്രൂപ്പല്ല. ഭൂരിഭാഗവും സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് എന്ന് മറ്റൊരു പഠനം സൂചിപ്പിക്കുന്നു. പല ജീവിതലക്ഷ്യങ്ങളും അഭിലാഷങ്ങളുമായാണ് നമ്മുടെ വിദ്യാര്‍ഥികള്‍ ഈ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. പലരുടെയും ലക്ഷ്യം നാട്ടില്‍ ലഭ്യമല്ലാത്ത മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളും ജീവിത നിലവാരവും പിആറും ഒക്കെയാണ്. ജോലിക്കു വേണ്ടിയുള്ള ഗള്‍ഫ് മൈഗ്രേഷന്റെ ആദ്യ ഘട്ടത്തിന് ശേഷം വികസിത പാശ്ചാത്യ നാടുകളില്‍ സെറ്റില്‍ ചെയ്യാനുള്ള രണ്ടാം ഘട്ടം വന്നു. അതിനു ശേഷം വരുന്നതാണ് വിദ്യാര്‍ഥികള്‍ നയിക്കുന്ന ഇപ്പോഴുള്ള വിദേശ പഠനത്തിനായുള്ള മൂന്നാം ഘട്ട മൈഗ്രേഷന്‍.
എന്തൊക്കെ കുറവുകള്‍ ചൂണ്ടി കാണിച്ചാലും ഈ ഒഴുക്ക് നിലയ്ക്കുന്നില്ല. സ്‌കോളര്‍ഷിപ്പുകളുടെയും വിദ്യാഭ്യാസ വായ്പ്പയുടെയും സുഗമമായ ലഭ്യത ഈ ഒഴുക്കിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സപ്പോര്‍ട്ടും ഫ്രീയായി ചെയ്തു കൊടുക്കുന്ന വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെ സേവനവും ഈ ഘട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. കോഴ്‌സും യൂണിവേഴ്സിറ്റിയും തെരഞ്ഞെടുക്കുന്നത് മുതല്‍ അപ്ലിക്കേഷന്‍, വീസ മുതല്‍ പ്രീ-ഡിപ്പാര്‍ച്ചറും പോസ്റ്റ്-അറൈവല്‍ വരെയുള്ള എല്ലാ പ്രൊഫഷണല്‍ സേവനകളൂം ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ശരിയായി ഗൈഡ് ചെയ്യുക എന്ന ലക്ഷ്യവുമായാണ് പെരിന്തല്മണ്ണയ്ക്കും കോഴിക്കോടും ശേഷം എഡ്റൂട്‌സ് ഇന്‍ടെര്‍നാഷ്ണല്‍ ഈ ഫെബ്രുവരി 15-നു കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച് എബ്രോഡ് എഡ്യു എക്‌സ്‌പോ നടത്തുന്നത്. 10-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 100-ല്‍ അധികം ഫോറിന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നേരിട്ട് കാണാനും, അഡ്മിഷന്‍, വീസ, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയുവാനും ഇതൊരു മികച്ച അവസരമാണ്.
കഴിഞ്ഞ 17 വര്‍ഷമായി വിദേശ വിദ്യാഭ്യാസ രംഗത്തുള്ള ഒരു സ്ഥാപനമാണ് എഡ്റൂട്‌സ് ഇന്റര്‍നാഷണല്‍. ഈ കാലയളവില്‍ 18,000-ഓളം വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ പാരമ്പര്യമുള്ള എഡ്റൂട്‌സ് ഇന്റ്റര്‍നാഷനലിനു ഇന്നു 450-ഓളം ഫോറിന്‍ യൂണിവേഴ്‌സിറ്റികളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും പാര്‍ട്ണര്‍ഷിപ്പുണ്ട്. ഏതു കോഴ്‌സ് എവിടെ പഠിക്കണം, അതിനുള്ള സാമ്പത്തിക സ്രോതസ്സ് എങ്ങനെ തരപ്പെടുത്തും എന്നൊക്കെയുള്ള ചിന്തകള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിനുള്ള വ്യക്തവും ആധികാരികവുമായ ഉത്തരങ്ങള്‍ ഈ എക്‌സ്‌പോയില്‍ നിങ്ങള്‍ക്ക് കണ്ടെത്താം.
ഇനി നിങ്ങളുടെ ഇംഗ്ലീഷ് ലെവല്‍ എന്ത് തന്നെയായാലും എബ്രോഡ് പഠിക്കുന്നതിനു അതൊരു വിലങ്ങുതടിയാവില്ല.. IELTS ഇല്ലാതെ തന്നെ അഡ്മിഷന്‍ എടുക്കാവുന്ന വിദേശ സര്‍വകലാശാലകള്‍, IELTS നു പുറമേയുള്ള PTE, TOEFL പോലുള്ള മറ്റു ഭാഷ ടെസ്റ്റുകള്‍, അഡ്മിഷന് ആവശ്യമായ സ്‌കോര്‍ – ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ എഡ്റൂട്‌സ് ഇന്റര്‍നാഷണല്‍ നയിക്കുന്ന എബ്രോഡ് എഡ്യു എക്‌സ്‌പോയില്‍ (എട്ടാം എഡിഷന്‍) പങ്കെടുക്കാവുന്നതാണ്. വരുമ്പോള്‍ അക്കാദമിക രേഖകള്‍ കൂടി കൊണ്ട് വന്നാല്‍ സ്‌പോട്ടില്‍ അവ ആസെസ് ചെയ്തു യോജിച്ച കോഴ്‌സ്-യൂണിവേഴ്‌സിറ്റി-കണ്‍ട്രി കോംബോ ഈസിയായി കണ്ടെത്തുകയും ചെയ്യാവുന്നതാണ്.
രജിസ്‌ട്രേഷനും എന്‍ട്രിയും ഫ്രീയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടൂ:
0484 2941 333 / www.edroots.com
Story Highlights : Edroots abroad edu expo 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here