Advertisement

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി; പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല

February 12, 2025
Google News 2 minutes Read
Fake bomb threat Thiruvananthapuram railway station

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡിന്റെ പരിശോധന മൂന്ന് മണിക്കൂര്‍ പിന്നിട്ടെങ്കിലും സംശയകരായി ഒന്നും കണ്ടെത്തിയില്ലെന്നത് ആശ്വാസകരമാകുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനകളെല്ലാം നടന്നെന്നും ട്രെയിന്‍ ഗതാഗതത്തിന് യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നും റെയില്‍വേ സ്ഥിരീകരിച്ചു. (Fake bomb threat Thiruvananthapuram railway station)

കേരള പൊലീസിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലേക്ക് മെസെഞ്ചര്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സന്ദേശം ലഭിച്ചത്. ഇന്നലത്തന്നെ പൊലീസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സന്ദേശം അയച്ചയാളുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയാണെന്ന് കണ്ടെത്തിയ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. സന്ദേശം അയച്ചയാള്‍ തെലങ്കാന സ്വദേശിയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടന്നുവരികയാണ്.

Read Also: ഇനി മനുഷ്യക്കുഞ്ഞുങ്ങൾ ലാബിൽ ജനിക്കും; പ്രത്യുൽപ്പാദന പ്രക്രിയയിൽ വിപ്ലവകരമായ മാറ്റത്തിലേക്ക് ലോകം; വെല്ലുവിളിയേറെ

സമാനമായ രീതിയില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചതായി വ്യാജ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് വ്യാജസന്ദേശം എത്തിയത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സിഎസ്എഫ് പോലീസും ചേര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേയില്‍ അടക്കം പരിശോധനകള്‍ നടത്തി. വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സന്ദേശം വ്യാജമാണെന്ന് സിസിഎഫും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights : Fake bomb threat Thiruvananthapuram railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here