വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതിയുമായി വനംവകുപ്പ്; മൃഗങ്ങളുടെ സാന്നിധ്യം പരിശോധിക്കാന്‍ റിയല്‍ ടൈം മോണിറ്ററിങ്

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്. വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. എസ്റ്റേറ്റുകളിലെ അടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ അടിയന്തര നിര്‍ദ്ദേശം. 28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കാനും ധാരണ. (Forest department plan to resist wild animal’s attack)
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളും മരണങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് വനം മന്ത്രി ഉന്നത തലയോഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യ വിശാല പദ്ധതികളാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്. വനമേഖലകളില്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. പദ്ധതിയുടെ ന്യൂഡില്‍ ഓഫീസറായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മനു സത്യനെ നിയമിച്ചു.28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കും. എസ്റ്റേറ്റുകളുടെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ നോട്ടീസ് നല്‍കും. പൊതുജന പങ്കാളിത്തത്തോടെ വന്യജീവി ആക്രമങ്ങള്‍ നേരിടാന്‍ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. പൊതുപ്രവര്‍ത്തകരെയും യുവാക്കളെയും ഉള്‍പ്പെടെ ഉള്‍പ്പെടുത്തിയായിരിക്കും ഇവയുടെ പ്രവര്‍ത്തനം.ആര്‍ആര്‍ടിക്ക് പുറമേ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക. വന്യജീവി ആക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ആദിവാസികളുടെ ഉള്‍പ്പെടെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി പനം ഗവേഷക കേന്ദ്രവുമായി സംയോജിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും. വനപാതകളിലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാനും യോഗത്തില്‍ ധാരണയായി.
അതേ സമയം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2016 മുതല്‍ 2025 വരെ 192 പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. 2016 മുതല്‍ 2025 വരെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ജീവന്‍നഷ്ടമായത് 192 പേര്‍ക്കാണ് എന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. 278പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് മാത്രം മരിച്ചത് 48പേര്‍. ഇടുക്കിയില്‍ ജീവന്‍ നഷ്ടമായത് 40 പേര്‍ക്ക്. വയനാട്ടില്‍ 36പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2025 ജനുവരി 1മുതല്‍ ഇന്നുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 9 പേരാണ്. കാട്ടാന ആക്രമണത്തില്‍ 7പേര്‍ കൊല്ലപ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ ഒരാളും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.
Story Highlights : Forest department plan to resist wild animal’s attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here