Advertisement

മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേര്‍ കസ്റ്റഡിയില്‍

February 12, 2025
Google News 2 minutes Read
tvm boy

തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത് (23), അഭിരാജ് (20), അഭിറാം (23), അശ്വിന്‍ ദേവന്‍ (20) എന്നിവരാണ് പിടിയിലായത്. ഇതില്‍ അഭിരാജ് , അഭിറാം എന്നിവര്‍ സഹോദരങ്ങളാണ്.

ഇന്നലെ രാത്രി 7.45ഓടെയാണ് പത്താംക്ലാസുകാരനെ കാറില്‍ക്കയറ്റി നാലംഗ സംഘം കടന്നത്. വാഹനം ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് പോയത്. മുന്‍പും ഒരു സംഘം ആഷിഖിനെ കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടുപോയവരും വിദ്യാര്‍ത്ഥിയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പെണ്‍സുഹൃത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കീഴാറ്റിങ്ങലില്‍ റബര്‍ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിന്‍തുടര്‍ന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേര്‍ ഇന്നലെ തന്നെ പിടിയിലായിരുന്നു.

Story Highlights : Four people who kidnaped boy in Thiruvananthapuram are in police custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here