Advertisement

‘ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു’; പൊലീസുകാരനെതിരെ പീഡന കേസ്

February 12, 2025
Google News 2 minutes Read

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിതിയിൽ പൊലീസുകാരനെതിരെ പീഡന കേസ്. എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു. ലക്ഷങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയെന്നും പരാതി.

ഫെബ്രുവരി അഞ്ചിനാണ് കേസ് എടുത്തത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം പുറത്ത് പറയുന്നത്. പിന്നീട് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി പൊലീസില്‍ മൊഴി നല്‍കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബാലരാമപുരത്ത് രണ്ട് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ അമ്മയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്നായിരുന്നു കേസ്.

ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു പൊലീസുകാരനുമായുള്ള സാമ്പത്തിക ഇടപാട് യുവതി വെളിപ്പെടുത്തിയത്. പൊലീസുകാരന് ലക്ഷങ്ങള്‍ കൈമാറിയതായി യുവതി വെളിപ്പെടുത്തി. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി പറഞ്ഞു.

യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രാഥമിക അന്വേഷണം പൊലീസ് ആരംഭിച്ചു.

Story Highlights : police took case statement of woman mother of balaramapuram child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here