Advertisement

‘പാലക്കാട് ജുമാമസ്ജിദിൽ നിന്ന് ഐഫോൺ കവർന്നു’; നിസ്കരിക്കാനെന്ന രീതിയിൽ പള്ളിയിലേക്ക് കയറി കവർച്ച

February 13, 2025
1 minute Read

പാലക്കാട് കൂറ്റനാട് വാവനൂരിൽ ജുമാമസ്ജിദിൽ നിന്ന് ഐഫോൺ കവർന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ പള്ളിയിൽ നിസ്കാരം നടക്കുന്നതിനിടെയായിരുന്നു സംഭവം. നിസ്കരിക്കാനെന്ന രീതിയിൽ പള്ളിയിലേക്ക് കയറിയ യുവാവ് മൊബൈൽ ജനൽപ്പടിയിൽ ഇരിക്കുന്ന മൊബൈൽ കണ്ടതോടെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

പുറത്ത് നിന്ന് ജനലിലൂടെ കൈ അകത്തേക്ക് ഇട്ടാണ് മൊബൈൽ കവർന്നത്. വാവനൂർ സ്വദേശിയായ മൊബൈൽ ഉടമ ചാലിശ്ശേരി പോലീസിൽ വിവരം നൽകി. പ്രതിയുടെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സൈബർ സെല്ലിന് വിവരം കൈമാറിയതായി ചാലിശ്ശേരി പൊലീസ് പറഞ്ഞു.

Story Highlights : palakkad juma masjid iphone stold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top