Advertisement

‘നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു’; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

February 13, 2025
2 minutes Read

കണ്ണൂരിലും റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെയായിരുന്നു സംഭവം നടന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. റാഗ് ചെയ്ത വിദ്യാർത്ഥികൾക്ക് എതിരെ പോലീസിൽ പരാതി നൽകി. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദ്യം സ്‌കൂള്‍ പ്രിന്‍സിപ്പലിനും പിന്നീട് പൊലീസിനും കൈമാറുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ഇടത് കൈ ചവിട്ടിയൊടിച്ചുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൈക്ക് ​ഗുരുതരമായി പരുക്കേറ്റതിനാൽ‌ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

Read Also: ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ശരീരമാകെ മുറിവുണ്ടാക്കി അതില്‍ ബോഡി ലോഷനൊഴിച്ച് പൊട്ടിച്ചിരിച്ചു, സ്വകാര്യ ഭാഗത്ത് ഡമ്പല്‍ തൂക്കി; മനസാക്ഷി മരവിപ്പിക്കും ദൃശ്യം പുറത്ത്

വെള്ളം കുടിക്കാന്‍ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയറായ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. മുന്‍പും ആക്രമിച്ചിരുന്നതായി വിദ്യാര്‍ത്ഥി പറയുന്നു. നിലത്തിട്ട് ചവിട്ടിയെന്നും കൈയിലെ രണ്ട് എല്ല് പൊട്ടിയെന്നും വിദ്യാര്‍ത്ഥി പറയുന്നു. മറ്റ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ആക്രമണം നേരിടേണ്ടേി വന്നിട്ടുണ്ടെന്ന്‌ മുഹമ്മദ്‌ നിഹാസ്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പരാതി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു.

Story Highlights : Plus Two students brutally beat up Plus One student in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top