പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു. അമ്മയും റാന്നി സ്വദേശിയായ ആണ്‍സുഹൃത്ത് ജയ്‌മോനും അറസ്റ്റില്‍. പൊലീസ് കേസെടുത്തത് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെ തുടര്‍ന്ന്.
2024 സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ചാണ് അമ്മയുടെ മുന്‍പില്‍ വച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിപ്രകാരമായിരുന്നു കേസ്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയമോനും കര്‍ണാടകത്തിലേക്ക് മുങ്ങി. പത്തനംതിട്ട പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒന്നും രണ്ടും പ്രതികള്‍ ഒളിവിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരുപാട് അന്വേഷണങ്ങള്‍ നടത്തിയിട്ടും പിടിതരാതെ കര്‍ണാടകത്തിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘം ഉണ്ടാക്കിയിരുന്നു. അവര്‍ സമര്‍ത്ഥമായി അന്വേഷിച്ച് ഇയാളുടെ ഒളിയിടം മംഗലാപുരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസമായി മംഗലാപുരത്ത് തമ്പടിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു – അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കൊലക്കേസ് ഉണ്ടെന്നും അടിമാലി, മൂന്നാര്‍, മണിമല, വെള്ളത്തൂവല്‍, ബാലരാമപുരം എന്നിവിടങ്ങളില്‍ പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നും കൊടും ക്രമിനലാണ് ഇയാളെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗ കേസില്‍ തൊടുപുഴ കോടതി ശിക്ഷിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Rape case in Pathanamthitta , girl’s mother and boy friend arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here