‘എനിക്ക് സൗകര്യമുള്ളതാ ഞാൻ പറയുന്നേ’; പൊതുവേദിയിൽ പി.സി ജോർജും സെബാസ്റ്റ്യൻ കുളത്തുങ്കലും തമ്മിൽ വാക്ക് തർക്കം

എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ പൊതുവേദിയിൽ തർക്കം. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വേദിയിലിരിക്കെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്.
മുണ്ടക്കയത്ത് ആശുപത്രിയിൽ ഡോക്ടറെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. എനിക്ക് സൗകര്യമുള്ളതാ ഞാൻ പറയുന്നേ എന്നായിരുന്നു പിസി ജോർജ് പറഞ്ഞു. എല്ലായിടത്തും വർത്തമാനം പറയുന്നപോലെ ഇവിടെ കയറി പറയണ്ടയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും തിരിച്ചടിച്ചു. സംഘാടകർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.
വിമർശിക്കാൻ വേറെയൊരു വികസന വേദിയുണ്ടാക്കമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കവേയായിരുന്നു എംഎൽഎയുടെ മറുപടി. ആശുപത്രിയുടെ ഉദ്ഘാടനമാണെന്നും അത് പറഞ്ഞിട്ട് പോകാനും എംഎൽഎ പിസി ജോർജിനോട് പറഞ്ഞു. പറയേണ്ടത് പറഞ്ഞിട്ടേ പോകൂവെന്ന് പിസി ജോർജും പറഞ്ഞു. പൂഞ്ഞാർ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ വേണമെന്ന് എംഎൽഎയോടല്ലാതെ വേറെയാരോടാണ് പറയേണ്ടതെന്ന് പിസി ജോർജ് ചോദിച്ചു. അത് പറയാനുള്ള വേദി ഇതല്ലല്ലോയെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ മറുപടി.
Story Highlights : Dispute between PC George and Sebastian Kulathunkal MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here