Advertisement

‘KSUവിന് കൊതുകിന്റെയും മൂട്ടയുടെയും സ്വഭാവം, കൊതുക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ആയി മാറി, കോട്ടയം മെഡിക്കൽ കോളജിൽ SFI യൂണിറ്റില്ല’: പി എം ആർഷോ

February 14, 2025
Google News 2 minutes Read
arsho

കോട്ടയത്ത് നിന്ന് പുറത്തുവന്നത് മനുഷ്യമനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയാത്ത ദൃശ്യങ്ങളെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. അരാജക പ്രവണത വീണ്ടും ക്യാമ്പസിൽ കടന്നുവരുന്നു.

അതിശക്തമായ നിയമനടപടികൾ സ്വീകരിക്കണം. തുടർന്ന് മറ്റൊരാളിത് ചെയ്യാൻ ധൈര്യപ്പെടാത്ത രീതിയിൽ നടപടി വേണം. മുഴുവൻ ആളുകളും ഉത്തരവാദിത്വം ഒരുമിച്ച് ഏറ്റെടുക്കണം. വിദ്യാർത്ഥി സംഘടനകൾക്കും അധ്യാപകർക്കും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഉണ്ടെന്നും ആർഷോ വ്യക്തമാക്കി.

മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ക്യാമ്പയിൻ സംഘടിപ്പിക്കണം. ചില കുളം കലക്കികൾ നടത്തുന്ന പ്രചാരണത്തെ തള്ളിക്കളയണം. കെപിസിസി പ്രസിഡന്റിന്റെ പ്രചരണം ചില വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുത്തു. അത്തരം പ്രചരണം ഈ നാടിനോട് ചെയ്യുന്ന ക്രൂരതയാണ്.

മാധ്യമങ്ങൾ കുത്തും കോമയും ചേർത്ത് കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. കുറ്റവാളികൾക്ക് എസ്എഫ്ഐയുമായി ബന്ധമില്ല. പ്രസ്തുത സംഘടന എസ്എഫ്ഐയുടെ ഭാഗമല്ല. സംഘടനയ്ക്ക് കോളേജിൽ യൂണിറ്റ് ഇല്ല. കുറ്റവാളികളെ എസ്എഫ്ഐ ആക്കി മാറ്റാൻ ശ്രമം നടക്കുന്നു. എന്ത് അപരാധമാണ് ചെയ്യുന്നതെന്നും ആർഷോ വിമർശിച്ചു.

കൊതുകിന്റെയും മൂട്ടയുടെയും സ്വഭാവം. എവിടെ പോയാലും ചോര വേണം. കൊതുക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ആയി കെഎസ്‌യു മാറി. പൂക്കോട് വിഷയത്തിൽ ഞങ്ങളിൽ പെട്ട ചിലർ ഉണ്ടായിരുന്നു. അവരെ പുറത്താക്കുകയും ചെയ്തു.

രാഹുൽരാജ് വണ്ടൂർ എസ്എഫ്ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി അല്ല. രണ്ട് രൂപ അംഗത്വത്തിൽ പോലും ഇല്ലാത്ത ആൾ. മറ്റൊരു സംഘടനയുടെ ഭാഗമായ ആളെ എസ്എഫ്ഐയുടെ ചുമലിൽ കൊണ്ടുവന്നിടേണ്ട കാര്യമില്ല.

Kgsna ക്ക്‌ എസ്എഫ്ഐയുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. ഞങ്ങൾ പലയിടങ്ങളിലും ഈ സംഘടനമായി കലഹിക്കുന്നവരാണ്. സ്വകാര്യ സർവകലാശാല വിഷയം, വിദ്യാർത്ഥി സംഘടനകളുമായി കൂടിയാലോചിച്ചു ആശങ്കകൾ പരിഹരിക്കണം.

വിദ്യാർത്ഥി സംഘടനകളെ ബോധ്യപ്പെടുത്താൻ തയ്യാറാകണം. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ ഒരു കാര്യമാണെന്ന് തോന്നുന്നില്ല. അവിടെ തീരുമാനിച്ചു പോയി ആരും തല്ലിയതല്ല.

സ്വാഭാവികമായി ഉള്ള പ്രതികരണമാണ് അവിടെ ഉണ്ടായത്. മഹാ അപരാധമായി തോന്നുന്നില്ല. അക്കാര്യത്തിൽ ഞങ്ങൾ മാപ്പ് പറയേണ്ട കാര്യമില്ലെന്നും അർഷോ പറഞ്ഞു.

Story Highlights : P M Arsho against Kottayam Medical college KSU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here