‘പുരുഷ കമ്മീഷന് വേണ്ടി 50 MLA മാരെ കണ്ടു, കെ ആർ മീരയ്ക്ക് എതിരെ കേസ് എടുക്കാൻ പൊലീസിന് ഭയം’: രാഹുൽ ഈശ്വർ

കെ ആർ മീരയ്ക്ക് എതിരെ കേസ് എടുക്കാൻ പൊലീസിന് ഭയമെന്ന് രാഹുൽ ഈശ്വർ. പരാതി നൽകിയിട്ടുണ്ട് സാക്ഷിപത്രം നൽകാൻ പൊലീസ് തെയ്യാറാകുന്നില്ല. പുരുഷന്മാർ പ്രതി സ്ഥാനത്ത് വരുമ്പോൾ മാത്രമാണ് പൊലീസിന് ആവേശം.
പുരുഷ കമ്മീഷന് വേണ്ടി 50 MLA മാരെ കണ്ടു. നടി നൽകിയ പരാതിയിൽ പതിനെട്ടാം തീയതി വരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതിനിടയിൽ ഹാജരായാൽ മതി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് ചോദിച്ചെങ്കിലും രാഹുൽ ഈശ്വർ മറുപടി നൽകിയില്ല. അടുത്ത ദിവസം വീണ്ടും ഹാജരാവും എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയിരുന്നു. കൊലപാതക പ്രസംഗം നടത്തിയതിനാണ് കേസ്. ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.
Story Highlights : rahul eshwar against kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here