Advertisement

ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്

February 14, 2025
Google News 1 minute Read

ബോളിവുഡ് ഇതിഹാസ സംഗീത ത്രയങ്ങൾ ശങ്കർ ഇഹ്സാൻ ലോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. റെസ്ലിങ് പ്രമേയമായി എത്തുന്ന ആക്ഷൻ ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് മൂവരും മലയാളത്തിൽ അരങ്ങേറുന്നത്. രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൌക്കത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന വമ്പൻ ചിത്രത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ബോളിവുഡിലെ ഹിറ്റ്‌ മ്യൂസിക്‌ ടീം ആദ്യമായിട്ടാണ് ഒരു മലയാള സിനിമയെക്ക് മ്യൂസിക്‌ ചെയ്യാൻ എത്തുന്നത്. സംഗീത ത്രയം അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റുമായി എത്തിച്ചേർന്നു . മാർക്കോ താരം ഇഷാനും സഹോദരൻ ഷിഹാനും അടങ്ങുന്ന നിർമ്മാണ കമ്പനിയായ റീൽ വേൾഡ് എന്റർടൈൻമെന്റ്സ് ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നു.

ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്‌റ്റ് എഹ്‌സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ് മെൻഡോൻസ എന്നിവരാണ് ‘ശങ്കർ-എഹ്‌സാൻ-ലോയ്’ എന്നറിയപ്പെടുന്നത്. സംഗീത സംവിധായകരെന്ന നിലയിലുള്ള അവരുടെ കരിയറിലെ വഴിത്തിരിവ്, ഫർഹാൻ അക്തറിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ദിൽ ചാഹ്താ ഹേ’ ആയിരുന്നു.

Story Highlights : Shankar-Ehsaan-Loy to make their Malayalam debut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here