Advertisement

ഇന്ത്യക്കാർക്ക് യുകെയിൽ ജോലിയും താമസവും; യങ് പ്രഫഷനൽസ് സ്കീമിലേക്ക് അപേക്ഷിക്കാം

February 14, 2025
2 minutes Read

ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അവസരം. യുകെ-ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വഴിയാണ് ഈ അവസരം ഒരുങ്ങുന്നത്. ഇത്തവണ 3000 ഇന്ത്യക്കാർക്കാണ് രണ്ടു വർഷത്തോളം യുകെയിൽ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം ലഭിക്കുന്നത്.

“ബ്രിട്ടീഷുകാർക്കും ഇന്ത്യക്കാർക്കും ഇടയിൽ നമ്മുടെ രാജ്യങ്ങളെക്കുറിച്ച് ഒരു ആധുനിക അവബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന മികച്ച പരിപാടിയാണ് യങ് പ്രഫഷനൽസ് സ്കീം. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകളെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ പറഞ്ഞു.

“യുകെയിൽ രണ്ട് വർഷം വരെ ജീവിക്കാനും യാത്ര ചെയ്യാനും പഠിക്കാനും ജോലി ചെയ്യാനും യങ് പ്രൊഫഷണലുകൾ സ്കീം സവിശേഷ അവസരം നൽകുന്നു. കർണാടകയിലെയും കേരളത്തിലെയും യുവാക്കളെ ഈ സ്കീമിലേക്ക് അപേക്ഷിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. ലോകോത്തര വിദ്യാഭ്യാസം മുതൽ അതിശയകരവും മനോഹരവുമായ പ്രകൃതിദൃശ്യങ്ങൾ വരെ യുകെ വാ​ഗ്​ദാനം ചെയ്യുന്നു” ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ പറഞ്ഞു.

2,530 പൗണ്ട് (ഏകദേശം രണ്ടേമുക്കാൽ ലക്ഷം ഇന്ത്യൻ രൂപ) ബാങ്ക് സേവിങ്സും ഉണ്ടായിരിക്കണം. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്കാണ് സ്കീമിലേക്ക് അപേക്ഷിക്കാൻ കഴിയുക. 18ന് ആരംഭിക്കുന്ന സ്കീം 20ന് അവസാനിക്കും. 18ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ ബാലറ്റ് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തമാസിക്കുന്ന ബിരുദമോ ബിരുദാനന്തരബിരുദമോ ആളുകൾ അപേക്ഷ നൽകാൻ കഴിയും. ബാലറ്റിൽ സൗജന്യമായി പങ്കെടുക്കാം.

20ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കും. ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്ച്ചക്കകം അപേക്ഷകർക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. ബാലറ്റിൽ പ്രവേശിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്പോർട്ട് വിശദാംശങ്ങൾ, പാസ്പോർട്ടിന്റെ ഒരു സ്കാൻ ചെയ്ത കോപ്പി, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകണം. ഇതിൽ നിന്നാണ് ആളുകളെ തിരഞ്ഞെടുക്കുക. ബാലറ്റിൽ നിന്നും തിരഞ്ഞെടുത്താൽ ഉടൻ തന്നെ വീസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടും.

വിശദ വിവരങ്ങൾക്ക് https://www.gov.uk/india-young-professionals-scheme-visa എന്ന യുകെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക. യുകെ – ഇന്ത്യ യങ് പ്രഫഷണൽസ് സ്കീം ബാലറ്റിൽ പങ്കെടുക്കാൻ https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system#entering-the-ballot യുകെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്കിൽ ചെയ്യുക. പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാർക്കുള്ള ഔദ്യോഗിക മാർഗനിർദേശം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ വെബ്‌സൈറ്റിൽ കാണാം.

Story Highlights : UK-India Young Professionals Scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top